RGCB Recruitment 2024: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് മെയ് 15വരെ അപേക്ഷകൾ നൽകാവുന്നതാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
Vacancy Details
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് ജൂനിയർ റിസർച്ച് ഫെലോ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
26 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 മെയ് 15 അനുസരിച്ച് കണക്കാക്കും.
Educational Qualifications
ലൈഫ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിൽ 1st ക്ലാസ് ബിരുദാനന്തര ബിരുദം.
മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിന്ന് ഫീൽഡ് ട്രിപ്പുകൾ നടത്താനും സാമ്പിൾ ശേഖരണം നടത്താനും ഉദ്യോഗാർത്ഥി തയ്യാറായിരിക്കണം .
Molecular Biology, plant metabolite analysis അല്ലെങ്കിൽ ജീൻ എക്സ്പ്രഷൻ പഠനങ്ങൾ തുടങ്ങിയ ഒന്നോ അതിലധികമോ ഗവേഷണ മേഖലകളിൽ സ്ഥാനാർത്ഥിക്ക് മതിയായ അറിവ് ഉണ്ടായിരിക്കണം.
Salary Details
ജൂനിയർ റിസർച്ച് ഫെലോ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 20,000 രൂപ ശമ്പളമായി ലഭിക്കും.
How to Apply RGCB Recruitment 2024?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. അപേക്ഷിക്കാൻ യോഗ്യത ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷകൾ 2024 മെയ് 15 വരെ സ്വീകരിക്കും.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ
മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ ഓൺലൈൻ തിരഞ്ഞെടുപ്പ് അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യും. യോഗ്യതയുടെയും സെലക്ഷൻ അഭിമുഖത്തിലെ പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.