കുക്ക്, വാർഡൻ നിയമനം | കൂടാതെ മറ്റു നിരവധി ഒഴിവുകളും

Cook,Warden Jobs and Vacancies in Kerala,hostel warden in Kerala - Jobs,hostel warden jobs in kerala,hostel warden jobs in kerala,hostel warden jobs i
Cook, Warden Job Vacancyമലപ്പുറം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍, കുക്ക് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

കുക്ക് തസ്തികയിലേയ്ക്ക്:

എസ്എസ്എല്‍സി, കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രൊഡക്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 

വാര്‍ഡന്‍ തസ്തികയിലേയ്ക്ക്

എസ്.എസ്.എല്‍സി. വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്കും മുന്‍ഗണന നല്‍കും. 

അപേക്ഷ

താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188920074, 7034886343

അധ്യാപക ഇന്റര്‍വ്യൂ

നിലമ്പൂർ ഐ.ജി.എം.എം.ആർ.എസ് സ്കൂളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച മെയ് 29, 30 തീയതികളില്‍ നടക്കും. നേരത്തെ അപേക്ഷ അയച്ച ഉദ്യോഗാർത്ഥികൾക്ക് ഐ.ജി.എം.എം.ആർ.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ അറിയിപ്പ് അയച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 04931 220315.

അധ്യാപക നിയമനം

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അറബി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 27 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.

അധ്യാപക നിയമനം

മലപ്പുറം സർക്കാർ വനിതാ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 27 രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0483-2972200

അധ്യാപക നിയമനം

എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ഒഴിവുള്ള പി.ഡി.ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ്‌ 30 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734921.

അധ്യാപക നിയമനം

അരിമ്പ്ര ഗവൺ‌മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളില്‍ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ്,ഫിസിക്സ് (സീനിയർ) സോഷ്യോളജി (ജൂനിയർ) അധ്യാപക തസ്തികകളിലേക്കുള്ള ഇന്റർവ്യ മെയ്‌ 29 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 9946429265

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs