Notification Details
- സ്ഥാപനത്തിന്റെ പേര് : ഗുരുവായൂർ ദേവസ്വം ബോഡ്
- തസ്തികയുടെ പേര് : സോപാനം കാവല്‍, വനിതാ സെക്യൂരിറ്റി ഗാര്‍ഡ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- ഒഴിവുകൾ : 27
- ജോലി സ്ഥലം : കേരളം
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ (പോസ്റ്റ്)
- അപേക്ഷ ആരംഭിക്കുന്നത് : 2024 മെയ് 3
- അവസാന തീയതി : 2024 മെയ് 20
വിദ്യാഭ്യാസ യോഗ്യത
1. സോപാനം കാവല്‍
യോഗ്യതകള്‍ 7-ാം ക്ലാസ് ജയിപ്പിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദ്യഡഗാത്രരായ പൂരുഷൻമാരായിരിക്കണം. അസിസ്റ്റന്‍റ് സര്‍ജനില്‍ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയുള്ളവരായിരിക്കണം. ഈ വിഭാഗത്തില്‍.SC/ST ക്ക് 10% റിസര്‍വേഷന്‍ ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള സോപാനം കാവല്‍ക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
- നിയമന കാലാവധി 05.06.2024 മൂതല്‍ 04.02.2024 കൂടിയ 6 മാസം.
- പ്രതിമാസ മൊത്തവേതനം : Rs.18,000
- ഒഴിവുകൾ : 15
- പ്രായം 1.1.2024ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കുടുവാനോ പാടില്ലാത്തതാണ്.
2. വനിതാ സെക്യൂരിറ്റി ഗാര്‍ഡ്
യോഗ്യതകള്‍ ഏഴാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റന്‍റ് സര്‍ജനില്‍ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയുള്ളവരായിരിക്കണം.
- നിയമന കാലാവധി 05.06.2024 മൂതല്‍ 04.12.2024 കൂടിയ 6 മാസം.
- പ്രതിമാസ മൊത്തവേതനം : Rs.18,000
- ഒഴിവുകൾ : 12
- പ്രായം - 1.1.2024 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കുടുവാനോ പാടില്ലാത്തതാണ്.
അപേക്ഷാ ഫീസ്
അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍ നിന്ന് Rs.118/- (100 + 24 (18% GST) നിരക്കില്‍ 04.02.2024 മുതല്‍ 18.05.2024 തീയതി വൈകീട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
ജനറൽ ഇൻഫർമേഷൻ
മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പര്‍, സര്‍ട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷകരായ പട്ടികജാതി,പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ അപേക്ഷാഫോറം സരജന്യമായി നല്‍കുന്നതാണ്.
ദേവസ്വത്തില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദിഷ്ഠ ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂര്‍ണ്ണവും അവ്യക്യവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല.
How to Apply?
അപേക്ഷാഫോറം തപാല്‍ മാര്‍ഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകള്‍, ജാതി, മൂന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസില്‍ നേരിട്ടോ, അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗൂരൂവായൂര്‍- 680101 എന്ന മേല്‍വിലാസത്തില്‍ തപാലിലോ 2024 മെയ് 20ന് വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ലഭിച്ചിരിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം ഓഫിസില്‍ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴിയോ അറിയാവുന്നതാണ്.