കുക്ക്, വാച്ച്‌മാൻ, പാര്‍ട് ടൈം സ്വീപ്പര്‍, ആയ, ഫുള്‍ ടൈം സ്വീപ്പര്‍ ഒഴിവുകളിൽ അവസരം

ITDP Attappady – Integrated Tribal Development Project,Project Offices,Scheduled Tribe Development Department,
ITDP
നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന് കീഴിലുള്ള വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്, വാച്ച്‌മാൻ, പാര്‍ട് ടൈം സ്വീപ്പര്‍, ആയ, ഫുള്‍ ടൈം സ്വീപ്പര്‍ തസ്‌തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക നിയമനമാണ്.

ഇന്റർവ്യൂ

 താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ (ബയോഡാറ്റ) സഹിതം നിലമ്പൂർ മിനിസിവിൽ സ്റ്റ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിൽ ജൂൺ ആറിന് രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇന്റർവ്യൂവില്‍ ഹാജരാവണം. പട്ടിക വർഗ്ഗക്കാരുടെ അഭാവത്തിൽ പട്ടികജാതിയിലുൾപ്പെട്ടവരെ പരിഗണിക്കും ജാതി, വരുമാനം,വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 220315.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain