കുടുംബശ്രീ നടപ്പാക്കുന്ന സൂക്ഷ്മ മിഷൻ സംരംഭ പദ്ധതിയിൽ ജോലി അവസരം

Kudumbashree Sukshma Mission Job vacancy: Kudumbashree Sukshma Mission Careers,Kudumbashree Sukshma Mission Recruitment 2024,Kudumbashree Sukshma Miss
Kudumbashree Sukshma Mission Project Vacancy
കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു.

പ്രായപരിധി

പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 - 45 വയസിന് മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത 

ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം. കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം.

ശമ്പളം

ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന.

അപേക്ഷിക്കേണ്ട വിധം?

കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 13 ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട. ഫോണ്‍: 0468 2221807.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain