കേരള PWD വകുപ്പിൽ സ്ഥിര ജോലി ഒഴിവ് - മാസ ശമ്പളം 55,200 മുതൽ

PWD Assistant Engineer Recruitment 2024: Public Works Department,Kerala government job,Kerala PSC,PWD recruitment,PWD job vacancy
Kerala PWD Recruitment 2024

കേരള പബ്ലിക് സർവീസ് കമ്മീഷൻ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിലേക്ക് അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രോണിക്സ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 2024 ജൂൺ 19 അർദ്ധരാത്രിയിൽ 12 മണി വരെ അപേക്ഷ സ്വീകരിക്കും.

Vacancy Details for Kerala PWD Recruitment 2024

കേരള പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രോണിക്സ് പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details Kerala PWD Recruitment 2024

19നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1984 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. വയസ്ളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ ഈ റിക്രൂട്ട്മെന്റിന് ബാധകമല്ല.

Educational Qualification Kerala PWD Recruitment 2024

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ ഒരു പ്രത്യേക വിഷയമായി തത്തുല്യം.

അഥവാ

ഒരു അംഗീകൃത സർവകലാശാലയുടെ റേഡിയോ എഞ്ചിനീയറിംഗിലോ ടെലികമ്മ്യൂണിക്കേഷനിലോ ബിരുദം.

അഥവാ

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഇലക്‌ട്രോണിക്‌സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്യ യോഗ്യത.

അഥവാ

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്യ ഡിപ്ലോമ

അഥവാ

വയർലെസ് പ്രത്യേക വിഷയമായി ഫിസിക്സിലോ അപ്ലൈഡ് ഫിസിക്സിലോ എം.എസ്സി

Salary Details Kerala PWD Recruitment 2024

PWD റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രോണിക്സ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 55200 രൂപ മുതൽ 115300 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply Kerala PWD Recruitment 2024?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '086/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs