RCC യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവുകൾ | RCC Careers 2024

Career, RCC, Regional Cancer Center, Trivandrum, Kerala,rcc recruitment 2024: latest rcc jobs | regional cancer centre,RCC Thiruvananthapuram Recruitm
RCC Recruitment 2024

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ ഡാറ്റ എൻട്രി ഓപ്പറേറ്റർ,ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 5 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

Vacancy Details

റീജിയണൽ ക്യാൻസർ സെന്റർ പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് മൂന്ന് ഒഴിവുകളാണ് ആകെയുള്ളത്.

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 03
  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: 01

Educational Qualifications

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

അംഗീകൃത ബോർഡിൽ നിന്നു പ്ലസ് ടു പാസ്സ്. കമ്പ്യൂട്ടറിൽ ടൈപ്പിംഗ്‌ സ്പീഡ് 15000 wph. 2 വർഷത്തെ പ്രവൃത്തി പരിചയം, DCA അല്ലെങ്കിൽ DOEACC യോഗ്യത ഉണ്ടാവണം, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഡാറ്റാ എൻട്രി വർക്കിൽ 2 വർഷത്തെ പരിചയം. 

2. ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

അംഗീകൃത സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം. മൂന്ന് വർഷത്തെ വർക്ക് എക്സ്പീരിയൻസ്. ഹോസ്പിറ്റലിൽ ഡാറ്റാ കളക്ഷനിൽ രണ്ടു വർഷത്തെ പരിചയം.

Note:

എല്ലാ തസ്തികളിലേക്കും നിയമനം ഒരു വർഷത്തെക്കാണ്. പ്രോജക്ട് നേരത്തെ തീരുകയാണെങ്കിൽ കോൺട്രാക്ട് കാലാവധി അന്ന് അവസാനിക്കും.

Salary Details

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 17,000/-
  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: 31,000/-

Age Details

 35 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. പ്രായം 2024 മെയ് 1 അനുസരിച്ച് കണക്കാക്കും.

How to Apply

താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും തപാൽ വഴി Director, Regional Cancer Centre, Thiruvananthapuram എന്ന് എഴുതി അയക്കണം. 

അയക്കേണ്ട വിലാസം

Finance Manager (Projects), Project Cell, Regional Cancer Centre, Medical College Campus, Post Box No 2417, Thiruvanathapuram- 695011

അപേക്ഷയുടെ advertisement നമ്പർ (RCC\PC\RP1890\2024-25) കൃത്യമായി എഴുതണം.

വിദ്യാഭ്യാസ യോഗ്യതയുടെയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും മറ്റും അപേക്ഷയുടെ കൂടെ അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂൺ 5 വൈകുന്നേരം 5 മണി വരെയാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs