SSC MTS & Havaldar Recruitment 2024 | പത്താം ക്ലാസുകാരുടെ സ്വപ്ന ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

SSC MTS Havildar Recruitment 2024,SSC MTS 2024 Notification Out at ssc.gov.in: Apply Online,SSC MTS 2024 Notification Out, Apply Online for 8326 vacan
SSC MTS Havildar Recruitment 2024,SSC MTS 2024 Notification Out at ssc.gov.in: Apply Online,SSC MTS 2024 Notification Out, Apply Online for 8326 vacancies, SSC MTS Recruitment 2024 Notification PDF Download,SSC MTS Recruitment 2024, MTS Havaldar Vacancy Notice,SSC MTS 2024: Notification (Out), Apply Online,SSC MTS Recruitment Notification 2024 OUT at ssc.gov.in

SSC MTS & Havildar Recruitment 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), ഹവിൽദാർ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായ ഏതൊരു വ്യക്തിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ജൂലൈ 31 2024 ഓഗസ്റ്റ് 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Notification Details 

  • ഡിപ്പാർട്മെന്റ് : Staff Selection Commission (SSC)
  • ജോലി തരം : Central Govt Job
  • വിജ്ഞാപന നമ്പർ : F.No.- E/5/2024-C-2
  • ആകെ ഒഴിവുകൾ : 9583
  • ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
  • പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് & ഹവിൽദാർ (CBIC & CBN)
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2024 ജൂൺ 27
  • അവസാന തീയതി : 2024 ഓഗസ്റ്റ് 3
  • ഔദ്യോഗിക വെബ്സൈറ്റ് : https://ssc.gov.in

പുതിയ ജോലികൾ 👉🏻: SSC CGL Recruitment 2024: Apply Online 17727 Vacancies 

SSC MTS & Havildar Recruitment 2024 Important Dates

› SSC MTS വിജ്ഞാപനം പുറത്തിറക്കിയ തീയതി : 2024 ജൂൺ 27
› SSC MTS ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് : 2024 ജൂൺ 27
› അപേക്ഷിക്കേണ്ട അവസാന തീയതി : 2024 ഓഗസ്റ്റ് 3
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി : 2024 ഓഗസ്റ്റ് 1
› അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത് : 2024 സെപ്റ്റംബർ (ചിലപ്പോൾ മാറ്റമുണ്ടാകാം)
› SSC MTS കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ : ഒക്ടോബർ നവംബർ മാസങ്ങളിൽ 

SSC MTS Educational Qualifications

› പത്താംക്ലാസ് പാസായിരിക്കണം

› പത്താംക്ലാസ് വിജയിക്കാത്ത വ്യക്തികൾക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

പുതിയ ജോലികൾ 👉🏻: മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം - കേരളാ വാട്ടർ അതോറിറ്റിയിൽ അവസരം

SSC MTS Vacancy Details 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), ഹവിൽദാർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 9583 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തമായ ഒഴിവു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നതാണ്.

  • മൾട്ടി ടാസ്കിങ് സ്റ്റാഫ്: 6144
  • ഹവിൽദാർ: 3439

SSC MTS Age Limit details 

› MTS & ഹവിൽദാർ തസ്തികകളിലേക്ക്: 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 1999 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

› CBIC ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ. അപേക്ഷകർ 1997 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം

› SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.

› മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പുതിയ ജോലികൾ 👉🏻: കണ്ണൂർ എയർപോർട്ടിൽ അവസരം - ശമ്പളം 42000 രൂപ വരെ

SSC MTS & Havildar Salary details

SSC മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ ടെക്നിക്കൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവൽ വൺ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജാണ് ലഭിക്കുക.

 ഹവിൽദാർ (CBIC & CBN) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ വൺ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജ് ആണ് ലഭിക്കുക. കൂടാതെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

SSC MTS & Havildar Selection Procedure

4 ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോന്നും ചുവടെ കൊടുക്കുന്നു.

› ഓൺലൈൻ എഴുത്ത് പരീക്ഷ
› ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്
› സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
› നേരിട്ടുള്ള അഭിമുഖം

വ്യക്തമായ syllabus വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി ഡെയിലി ജോബ് വഴി വിശദമായി പ്രസിദ്ധീകരിക്കുന്നതാണ്.

Application fees details 

⬤ ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to apply MTS & Havildar Recruitment 2024?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

› ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.

› ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം

› തുടർന്ന് വരുന്ന അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക.

› ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.

› സബ്മിറ്റ് ചെയ്യുക

› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്ത് വെക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഇതിന്റെ രജിസ്റ്റർ നമ്പർ ഒരിക്കലും കളയരുത്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs