പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വിവിധ ഓഫീസുകളിൽ അവസരം || STDD Recruitment 2024

Kerala STDD Recruitment 2024. Scheduled Tribes Development Department: STDD.Kerala STDD Recruitment 2024 - Free Job Alert
Kerala STDD Recruitment 2024. Scheduled Tribes Development Department: STDD.Kerala STDD Recruitment 2024 - Free Job Alertപട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജെൻ്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത

എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും, 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.

ഉദ്യോഗാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പരിശീലനത്തിനായി തെ‌രഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നൽകും. നിയമനം അപ്രന്റ്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി 6300 വർഷത്തേയ്ക്ക് മാത്രമായിരിക്കുന്നതുമാണ്.

അപേക്ഷിക്കേണ്ട വിധം?

പട്ടികവർഗ്ഗവികസന വകുപ്പ് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങൾ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസ്, ആലുവ/ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs