
ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) 4455 പ്രബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ ഉണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2024 ഓഗസ്റ്റ് 21 ഓഗസ്റ്റ് 28 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
പ്രധാനപ്പെട്ട തീയതികൾ
Activity | Tentative Dates |
---|---|
Online registration including Edit/Modification of Application by candidates | 01.08.2024 to 28.08.2024 |
Payment of Application Fees/Intimation Charges (Online) | 01.08.2024 to 28.08.2024 |
Conduct of Pre-Examination Training (PET) | September, 2024 |
Download of call letters for Online examination – Preliminary | October, 2024 |
Online Examination – Preliminary | October, 2024 |
Result of Online examination – Preliminary | October/November, 2024 |
Download of Call letter for Online examination – Main | November, 2024 |
Online Examination – Main | November, 2024 |
Declaration of Result - Main Examination | December 2024/January 2025 |
Conduct of Interview | January/February 2025 |
Provisional Allotment | April, 2025 |
Job Details
• ജോലി തരം: Banking
• വിജ്ഞാപന നമ്പർ: PO/MT-XI
• ആകെ ഒഴിവുകൾ: 4455
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• ഔദ്യോഗിക വെബ്സൈറ്റ് : www.ibps.in
Vacancy Details
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് 4455 ഒഴിവുകളാണ് നിലവിലുള്ളത്.
ഒഴിവുകൾ ഉള്ള ബാങ്കുകൾ
• പഞ്ചാബ്& സിന്ധ് ബാങ്ക്: 360
• കാനറാ ബാങ്ക്: 750
• സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 200
• പഞ്ചാബ് നാഷണൽ ബാങ്ക്: 200
Age Limit Details
➢ ജനറൽ/ UR സ്ഥാനാർഥികൾക്ക് 20 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1994 ഓഗസ്റ്റ് 2 നും 2004 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
➢ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്
➢ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്
➢ മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
Application Fees Details
› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ
› SC/ST/PwD/XS : 175/- രൂപ
› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
How To Apply IBPS PO Recruitment 2024?
› യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഓഗസ്റ്റ് 28 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.
› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.