ദുബായിൽ മികച്ച ശമ്പളത്തോടുകൂടി സെക്യൂരിറ്റി ജോലി നോക്കുന്നവർക്ക് വീണ്ടും അവസരം. കേരള സർക്കാറിന്റെ ODEPEC ഏജൻസി വഴിയാണ് റിക്രൂട്ട്മെന്റ്. യോഗ്യതയുള്ളവർ ജനുവരി 8വരെ ഇമെയിലിലൂടെ അപേക്ഷകൾ സമർപ്പിക്കുക. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.
Salary Details for ODEPEC Recruitment 2025
ODEPEC റിക്രൂട്ട്മെന്റ് വഴി സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2262 ദിർഹം, ഇന്ത്യൻ മണിയിലേക്ക് കൺവേർട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം 51000 രൂപ മാസം ശമ്പളമായി ലഭിക്കും. (എല്ലാ ആനുകൂല്യങ്ങളും ചേർത്താണ് 2262 ദിർഹം ശമ്പളമായി ലഭിക്കുക)
About ODEPEC Security Guard Recruitment 2025
പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്. മികച്ച ശാരീരിക ക്ഷമത ആവശ്യമുള്ള ഈ ജോലിക്ക് താഴെ നൽകിയിരിക്കുന്ന തരത്തിലുള്ള ആളുകളെയാണ് ആവശ്യമുള്ളത്.
• ഉയരം കുറഞ്ഞത് 175 സെന്റീമീറ്റർ
• മികച്ച കേൾവി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ വലിയ രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
• ശരീരത്തിൽ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഇല്ലാത്ത സ്മാർട്ട് ആയ ആളുകളായിരിക്കണം.
Age Details for ODEPEC Recruitment 2025
25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.
Qualification for ODEPEC Recruitment 2025?
✦ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
✦ ഏതെങ്കിലും സെക്യൂരിറ്റി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
✦ സെക്യൂരിറ്റി ലൈസൻസ് ഉള്ളവർക്കും ആർമി/ സിവിൽ ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്ക് മുൻഗണന നൽകും.
Communication Skills
- ഇംഗ്ലീഷ് നിർബന്ധമാണ് (വായിക്കുക, എഴുതുക, സംസാരിക്കുക). മറ്റേതെങ്കിലും ഭാഷ അറിയാമെങ്കിൽ അതൊരു മുൻതൂക്കം ആയിരിക്കും.
- സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗനിർദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം.
- സാധാരണ സെക്യൂരിറ്റി പ്രൊസീജിയർ അറിഞ്ഞിരിക്കണം
How to Apply ODEPEC Recruitment 2025
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@odepec.in എന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ CV അയക്കണം.
- CV യിൽ കൃത്യമായി നിങ്ങളുടെ ഹൈറ്റും വെയിറ്റും മെൻഷൻ ചെയ്തിരിക്കണം.
- അപേക്ഷകൾ 2025 ജനുവരി 5 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
- കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വിജ്ഞാപനം പരിശോധിക്കുക.
ഏതൊരു ഇന്റർവ്യൂവിന് പോകാനും നല്ലൊരു CV/ ബയോഡാറ്റ ആവശ്യമാണ്. മാറുന്ന കാലത്തിനനുസരിച്ച് ആരെയും ആകർഷിക്കുന്ന പ്രൊഫഷണൽ CV/ ബയോഡാറ്റ ചെയ്തു നൽകുന്നു. Contact Now