കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) അക്കൗണ്ട്സ് അസിസ്റ്റൻ്റ് ട്രെയിനി, കാഷ്യർ കം അക്കൗണ്ടൻ്റ് ട്രെയിനി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 13 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Notification Details
- സ്ഥാപനം: കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ)
- തസ്തികകൾ:
- അക്കൗണ്ട്സ് അസിസ്റ്റൻ്റ് ട്രെയിനി
- കാഷ്യർ കം അക്കൗണ്ടൻ്റ് ട്രെയിനി
- ഒഴിവുകൾ: 3
- ജോലി സ്ഥലം: കേരളത്തിലെല്ലായിടത്തും
- ശമ്പളം:
- അക്കൗണ്ട്സ് അസിസ്റ്റൻ്റ് ട്രെയിനി: 18,000 രൂപ (മാസം)
- കാഷ്യർ കം അക്കൗണ്ടൻ്റ് ട്രെയിനി: 15,000 രൂപ (മാസം)
- അപേക്ഷ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ജനുവരി 30
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ഫെബ്രുവരി 13
- ഔദ്യോഗിക വെബ്സൈറ്റ്: https://cmd.kerala.gov.in/
Qualifications
1. അക്കൗണ്ട്സ് അസിസ്റ്റൻ്റ് ട്രെയിനി:
- വിദ്യാഭ്യാസം: M.com with Tally ERP.
- പരിചയം: 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ CA Inter (ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായവർ).
- പ്രായപരിധി: 35 വയസ്സ്.
2. കാഷ്യർ കം അക്കൗണ്ടൻ്റ് ട്രെയിനി:
- വിദ്യാഭ്യാസം: B.com.
- പരിചയം: 2 വർഷത്തെ പ്രവൃത്തി പരിചയം, Tally അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ പ്രവീണ്യം.
- പ്രായപരിധി: 30 വയസ്സ്.
Application Fees
ഫീസ്: ഇല്ല (No Application Fees).
How to Apply?
- കെപ്‌കോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- വിജ്ഞാപനം വായിച്ച് യോഗ്യത പരിശോധിക്കുക.
- ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
- ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക.