തിരുവനന്തപുരം ജില്ലയിലെ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ തീരദേശ കമ്മ്യൂണിറ്റി വോളന്റീയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയും താൽപ്പര്യവുമുള്ള 21-45 വയസ്സ് പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് അവസരമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07.05.2025 ആണ്.
Job Overview
- സംഘടന: കുടുംബശ്രീ (തിരുവനന്തപുരം ജില്ലാ മിഷൻ)
- തസ്തിക: തീരദേശ കമ്മ്യൂണിറ്റി വോളന്റീയർ
- ജോലി സ്ഥലം: തിരുവനന്തപുരം ജില്ലയിലെ തീരദേശ പഞ്ചായത്തുകൾ (അഴൂർ, കുളത്തൂർ, കരുംകുളം, കോട്ടുക്കാൽ)
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 07.05.2025
Eligibility Criteria
- ഹയർ സെക്കൻഡറി/തത്തുല്യ യോഗ്യതയുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗമായിരിക്കണം.
- അയൽക്കൂട്ട അംഗമായി കുറഞ്ഞത് 3 വർഷത്തെ പരിചയം (പ്രസിഡന്റ്/സെക്രട്ടറി സാക്ഷ്യപ്പെടുത്തണം).
- മലയാള ഭാഷയിൽ പ്രാവീണ്യം.
- മികച്ച ആശയ വിനിമയ ശേഷിയും പരിശീലന സംഘടിപ്പിക്കാൻ കഴിവും.
- തീരദേശ മേഖലയിൽ (സ്വന്തം പഞ്ചായത്തിൽ) വസിക്കുന്നവർ മാത്രം പരിഗണിക്കും.
- യാത്ര ചെയ്യാനും പരിശീലനങ്ങളിൽ പങ്കെടുക്കാനും തയ്യാറായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം (അഭികാമ്യം).
- മുൻ സി.ഡി.എസ്/എ.ഡി.എസ് ഭാരവാഹികൾക്ക്/കമ്മിറ്റി അംഗങ്ങൾക്ക് മുൻഗണന.
- നിലവിലെ സി.ഡി.എസ് ഭാരവാഹികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
- അഴൂർ, കുളത്തൂർ, കരുംകുളം, കോട്ടുക്കാൽ പഞ്ചായത്തുകളിൽ വസിക്കുന്നവർ മാത്രം അപേക്ഷിക്കേണ്ടതാണ്.
How to Apply
- മേൽവിലാസം:
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം 695 004 - ഫോൺ: 0471 2447552
- അവസാന തീയതി: 07.05.2025