ഫോറസ്റ്റ് ഗാർഡ് വിജ്ഞാപന വിവരങ്ങൾ
ബീഹാർ സർക്കാർ വിവിധ തസ്തികകളിലായി ഫോറസ്റ്റ് ഗാർഡ് ഒഴിവുകളിലേക്ക് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു. ബീഹാർ സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 454 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. വനംവകുപ്പിന് ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം ഈ തസ്തികകളിലേക്കുള്ള അപേക്ഷ 2020 ജൂലൈ 21 മുതൽ ആരംഭിക്കും. 2020 സെപ്റ്റംബർ 4വരെ ബീഹാർ വനംവകുപ്പിന്റെ l വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ബീഹാർ വനം വകുപ്പിന്റെ റിക്രൂട്ട്മെന്റ് വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെയുള്ള വിജ്ഞാപനം നോക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് ആകെ 454 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
⬤ General - 186
⬤ BC - 125
⬤ EBC - 46
⬤ EWS - 41
⬤ BC Female - 07
⬤ SC - 72
⬤ ST - 07
⬤ Res. - 09
ബീഹാർ ഫോറസ്റ്റ് ഗാർഡ് വിദ്യാഭ്യാസ യോഗ്യത
ബീഹാർ സംസ്ഥാനത്തെ വനം വകുപ്പ് ഡിപ്പാർട്ട്മെന്റ് ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് വിജയം. പ്രസ്തുത യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
ഫോറസ്റ്റ് ഗാർഡ് പ്രായപരിധി വിവരങ്ങൾ
ബീഹാർ വനംവകുപ്പ് ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി പൊതുവിഭാഗത്തിന് 18 വയസ്സു മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. എസ് സി എസ് ടി ഉദ്യോഗാർഥികൾക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്. പ്രായപരിധി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.ഫോറസ്റ്റ് ഗാർഡ് അപേക്ഷ ഫീസ് വിവരങ്ങൾ
ബീഹാർ വനം വകുപ്പിന്റെ വിജ്ഞാപന പ്രകാരം ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ അല്ലെങ്കിൽ ബിസി/ EWS/EBC 450 രൂപയും എസ് സി /എസ് ടി വിഭാഗക്കാർക്ക് 112 രൂപയുമാണ് അപേക്ഷാ ഫീസ്.ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട രീതി
⚫️ യോഗ്യരായ ഉദ്യോഗാർഥികൾ ബീഹാർ വനംവകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ http://biharpolice.bih.nic.in/ വഴിയോ അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
⚫️ 2020 ജൂലൈ 21 മുതൽ സെപ്റ്റംബർ 4 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക
⚫️ ബീഹാർ വനംവകുപ്പിന്റെ ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കൂടുതൽ അറിയുവാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചുനോക്കുക
Official notification
Apply now