Technical Assistant job vacancies 2020-Walk in interview

ഇടുക്കിയിൽ നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ Submission On Agriculture Mechanisation സ്കീം നടപ്പാക്കുന്നതിന് ഭാഗമായി ഇടുക്കി ജില്ലയിൽ ടെക്നിക്കൽ
1 min read

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കിയിൽ നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ Submission On Agriculture Mechanisation സ്കീം നടപ്പാക്കുന്നതിന് ഭാഗമായി ഇടുക്കി ജില്ലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 29ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

ശമ്പള വിവരങ്ങൾ

ഇടുക്കി ജില്ലയിൽ നടപ്പാക്കുന്ന Submission On Agriculture Mechanisation സ്കീം പദ്ധതി വായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 39500 രൂപ വേതനം ലഭിക്കും. 

വിദ്യാഭ്യാസ യോഗ്യത

 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും B.Tech (അഗ്രികൾച്ചറൽ എൻജിനിയറിങ്ങ്) ബിരുദം നേടിയവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 

എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാം?

➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 29ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 
➤ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും, തിരിച്ചറിയൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. 
➤ ഇടുക്കി ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ആണ് ഇന്റർവ്യൂ നടക്കുന്നത്. 
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04862-228522, 9446740469.

Post a Comment