ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II വിജ്ഞാപനം വന്നു - ഓൺലൈനായി അപേക്ഷിക്കാം
KPSC Recruitment 2021: കേരളത്തിലെ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഉള്ള പഞ്ചായത്തുകൾക്ക് കീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികകളിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. Kerala Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Panchayath
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : 86/2021
• ആകെ ഒഴിവുകൾ : 04
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 03/04/2021
• അവസാന തീയതി : 05/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralapsc.gov.in/
Vacancy Details
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളാണ് ഉള്ളത്. ഓരോ ജില്ലയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
› പത്തനംതിട്ട : 02
› പാലക്കാട് : 02
› കോഴിക്കോട് : 02
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥി 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
› എസ്എസ്എൽസി
› കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജുകളിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
ബോംബെയിൽ ഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്റ് സ്ഥാപനത്തിൽ നിന്നും സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
നാഷണൽ കൗൺസിൽ ഫോർ റൂറൽ ഹയർ എഡ്യൂക്കേഷൻ തരുന്ന സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്
Salary Details
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ മുതൽ 48,000 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply?
⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ളവർ 2021 മെയ് 5 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
⬤ PSC ക്ക് ഇതുവരെ അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |