Employability Center Calicut Mega Job Drive 2022 | കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെസ്റ്റ്

Employability Center Job Fest Location: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, CIVIL STATION, 2ND FLOOR, C-BLOCK, ERANHIPPALAM,
1 min read

വളരെയധികം ആളുകൾ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. നമ്മുടെ ഡെയിലിജോബ് ഗ്രൂപ്പിലെ ഒരുപാട് മെമ്പർമാർ നമ്മോട് ചോദിച്ചിരുന്നു പരീക്ഷ എഴുതാതെ വല്ല ജോലിയും കിട്ടാൻ ഉണ്ടോ എന്ന്. എന്നാൽ അത്തരത്തിലുള്ള ഒരു അവസരം വന്നിരിക്കുകയാണ്. ഏകദേശം 400 ഒഴിവുകളിലേക്ക് കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോബ് ഫെസ്റ്റ് അഥവാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2022 ഓഗസ്റ്റ് 9-ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ജോബ് ഫെസ്റ്റ് നടക്കുന്നത്.

 പത്താം ക്ലാസ് മുതൽ ഏത് യോഗ്യതയുള്ളവർക്കും കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ നടത്തുന്ന ജോബ് ഫെസ്റ്റ് പങ്കെടുക്കാവുന്നതാണ്.

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്ന കമ്പനികൾ

• എക്രാഫ്റ്റ്സ് ഇൻഫോ സൊല്യൂഷൻസ്  LLP

• മീഡിയ വൗ ഫാക്ടർ

• Govalo Safaris Pvt.Ltd

• ആസ്പയർ ബയോ ഫാർമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

• flipkart (Instakart Services PVT.Ltd)

• LE Homepro Venture LLP

• Comtech Associates

• OR Constructions

• ആദിത്യ ബിർള ക്യാപ്പിറ്റൽ

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത ആയി നിശ്ചയിച്ചിരിക്കുന്നത്. Flipkart പോലെയുള്ള ഭീമൻ ലോജിസ്റ്റിക് കമ്പനിയിൽ ഡെലിവറി കൺസൾട്ടന്റ് ഒഴിവുണ്ട്. ഫ്ലിപ്കാർട്ടിൽ മാത്രം 185 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലേക്ക് പത്താം ക്ലാസ് ആണ് യോഗ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ ഏകദേശം 20,000 മുതൽ 30000 രൂപ വരെയാണ് ശമ്പളം.

 മറ്റുള്ള കമ്പനികളിലേക്ക് പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ...തുടങ്ങിയ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിന് ഹാജരാക്കാം. വിശദമായ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന PDF ഉപകരിക്കും.

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

 2022 ഓഗസ്റ്റ് 9 രാവിലെ 10 മണി മുതൽ രണ്ട് മണിവരെയാണ് ജോബ് ഫെസ്റ്റ് നടക്കുന്നത്. അഭിമുഖത്തിന് എത്തിച്ചേരാനുള്ള വിലാസം താഴെ നൽകുന്നു.

എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോഴിക്കോട്, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, സി ബ്ലോക്ക്, എരഞ്ഞിപ്പാലം, കോഴിക്കോട്, കേരള 673020

 Register Now

You may like these posts

Post a Comment