Kerala Water Authority Latest Recruitment 2023: കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ സാനിറ്ററി കെമിസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള ഗവൺമെന്റ് സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 16 അർദ്ധരാത്രി 12 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.
Vacancy Details for Kerala Water Authority Recruitment 2023
കേരള വാട്ടർ അതോറിറ്റി സാനിറ്ററി കെമിസ്റ്റ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 4 ഒഴിവുകളാണ് ആകെയുള്ളത്.
Age Limit Details Kerala Water Authority Recruitment 2023
18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽ പെടുന്നവർക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualification Kerala Water Authority Recruitment 2023
കെമിസ്ട്രി / ബയോ-കെമിസ്ട്രി / മൈക്രോബയോളജി എന്നിവ പ്രധാന വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള ഒരു അംഗീകൃത യൂണിവേഴ്സിറ്റി / നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നോ നേടിയ തത്തുല്യമായ ബിരുദം.
Salary Details KWA Recruitment 2023
കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് വഴി സാനിറ്ററി കെമിസ്റ്റ് പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 36,500 മുതൽ 89,000 രൂപവരെയാണ് ശമ്പളം. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Kerala Water Authority Recruitment 2023 Selection Procedure
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala Water Authority Recruitment 2023?
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '127/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.