VSSC Recruitment 2023: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ ഡ്രൈവർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2023 നവംബർ 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
Job Details
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 18
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ഡ്രൈവർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2023 നവംബർ 13
• അവസാന തീയതി : 2023 നവംബർ 27
• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/
VSSC Recruitment 2023 Vacancy Details
വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഡ്രൈവർ തസ്തികയിലേക്ക് 18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
- ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: 09
- ഹെവി വെഹിക്കിൾ ഡ്രൈവർ: 09
VSSC Recruitment 2023 Age Limit Details
⧫ പരമാവധി 34 വയസ്സ് വരെയാണ് പ്രായപരിധി
⧫ ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സ് ഇളവ് ലഭിക്കുന്നതാണ്
⧫ SC/ST വിഭാഗക്കാർക്ക് 34 വയസ്സ് വരെയാണ് പ്രായപരിധി
VSSC Recruitment 2023 Educational Qualifications
1. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
- എസ്എസ്എൽസി/എസ്എസ്സി/മെട്രിക്/പത്താം ക്ലാസ് പാസായിരിക്കണം.
- LVD ലൈസൻസ്.
- ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പ്രവൃത്തിപരിചയം.
- ഉദ്യോഗാർത്ഥി തസ്തികയിൽ ചേർന്ന് 3 മാസത്തിനുള്ളിൽ കേരള സംസ്ഥാന മോട്ടോർ വാഹന നിയമത്തിലെ മറ്റേതെങ്കിലും ആവശ്യകതകൾ നിറവേറ്റണം.
2. ഹെവി വെഹിക്കിൾ ഡ്രൈവർ
- എസ്എസ്എൽസി/എസ്എസ്സി/മെട്രിക്/പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- HVD ലൈസൻസ്.
- സാധുവായ പൊതു സേവന ബാഡ്ജ് ഉണ്ടായിരിക്കണം
- 5 വർഷത്തെ പരിചയം അതിൽ കുറഞ്ഞത് 3 വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവറായി.
Salary Details
വിക്രം സാരാഭായി സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 19,900 രൂപ മുതൽ 63,200 വരെ ശമ്പളം ലഭിക്കുന്നതാണ്.
How to Apply VSSC Recruitment 2023?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 നവംബർ 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് അതു വഴി അപേക്ഷിക്കുക. അല്ലെങ്കിൽ ഗൂഗിളിൽ www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.