വിവിധ പഞ്ചായത്തുകളിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു | Shuchitwa Mission Recruitment 2024

Shuchitwa Mission Resource Person,Shuchitwa Mission Recruitment 2024,Shuchitwa Mission Recruitment 2024,Shuchitwa Mission Recruitment 2024,Shuchitwa M
Shuchitwa Mission Resource Person

ശുചിത്വ മിഷൻ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ 2024 ജനുവരി 31ന് മുൻപ് നേരിട്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കുടുംബശ്രീയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം - 60,000 രൂപവരെ ശമ്പളം

ശുചിത്വ മിഷന്‍ സ്‌കീമുകള്‍ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂര്‍, മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂര്‍ ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു.

യോഗ്യത

ബി.എസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി-ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജില്ലയില്‍ ബന്ധപ്പെട്ട ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം?

താല്‍പര്യമുള്ളവര്‍ ജനുവരി 31 ന് വൈകീട്ട് മൂന്നു മണിക്ക് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത, ഈ മേഖലയിലെ മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം തപാല്‍ മാര്‍ഗമോ ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. വിലാസം: ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍ തൃശ്ശൂര്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, തൃശ്ശൂര്‍-680003. ഇ-മെയില്‍: dsmthrissur@gmail.com
ഫോണ്‍: 0487 2360154.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain