ടൈപ്പിംഗ് അറിയുന്നവർക്ക് വിവിധ വകുപ്പുകളിൽ അവസരം | Data Entry Operator Jobs

nam-data-entry-operator-jobs,National Ayush Mission,Data Entry Operator Job vacancy,Free Job Alert,nam-data-entry-operator-jobs
NAM Data Entry Operator,Data Entry Operator

ആയുഷ് മിഷന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എല്‍.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലയുടെ തുടര്‍ നിയമന നടപടികളുടെ ഭാഗമായി മാര്‍ച്ച് 26 ന് രാവിലെ 10 ന് തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

 ഇന്റര്‍വ്യൂയില്‍ മാറ്റം വന്നാല്‍ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തവരെ യാതൊരു കാരണവശാലും റാങ്ക് ലിസ്റ്റില്‍ പരിഗണിക്കില്ല. ഫോണ്‍: 04872939190.

ഇന്റർവ്യൂ

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും.

 പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11ന് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain