Data Entry Operator and Promoter Job Vacancy

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.

പ്രൊമോട്ടർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമ പഞ്ചായത്തുകളിലെ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ പ്രൊമോട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും, 20 നും 35 നും മധ്യേ പ്രായമുള്ളവരുമായ പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അതാത് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അപേക്ഷകർക്ക് നിയമനത്തിന് മുൻഗണനയുണ്ട്. പി.വി.ടി.ജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്നതിന് എട്ടാം ക്ലാസ് യോഗ്യത മതിയാകും.

താല്പര്യവും സേവന സന്നദ്ധതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനന തീയതി വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി നവംബർ 18 വൈകിട്ട് 3 മണി.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain