കോട്ടയം ജനറൽ ആശുപത്രിയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു
Covid-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജനറൽ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നേഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് കരാർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 30ന് ഇന്റർവ്യൂവിന് ഹാജരാകണം.
ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ
1. ജനറൽ നഴ്സിംഗ്
▪️ഒഴിവുകൾ :08
▪️ വിദ്യാഭ്യാസയോഗ്യത : ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബി എസ് സി നഴ്സിംഗ്
2. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
▪️ഒഴിവുകൾ :05
▪️ വിദ്യാഭ്യാസയോഗ്യത : പ്ലസ് ടു, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ്, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
3. നഴ്സിംഗ് അസിസ്റ്റന്റ്
▪️ഒഴിവുകൾ :04
▪️ വിദ്യാഭ്യാസയോഗ്യത :SSLC
4. അറ്റൻഡർ
▪️ഒഴിവുകൾ :04
▪️ വിദ്യാഭ്യാസയോഗ്യത : ഏഴാം ക്ലാസ് വിജയം
എങ്ങനെ പങ്കെടുക്കാം?
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.2020 മെയ് 30ന് രാവിലെ 10 മുതൽ 2 മണി വരെയാണ് ഇന്റർവ്യൂ.
◾️ യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം Covid-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിന് എത്തിച്ചേരണം.
വിലാസം
Kottayam-Kumali Road, Kottayam, kerala -686002