![]() |
National health mission images |
ആരോഗ്യകേരളം ഡ്രൈവർ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 മെയ് നാലുവരെ ഈമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ സ്ഥാപനം - ആരോഗ്യ കേരളം
⚫️ സ്ഥലം - ആലപ്പുഴ
⚫️ അപേക്ഷ സമർപ്പിക്കേണ്ടത് - ഇമെയിൽ വഴി
⚫️ യോഗ്യത - ഏഴാം ക്ലാസ് വിജയം
⚫️ അവസാന തീയതി - 2020 മെയ് 4
യോഗ്യത വിവരങ്ങൾ
✏️ 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്
✏️ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
✏️ ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം dpmaply@gmail.com എന്ന ഇ -മെയിലിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്. മെയ് നാലിന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.