കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് യൂണിവേഴ്സിറ്റി
പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കരാർ അടിസ്ഥാനത്തിൽ ഉള്ള താൽക്കാലിക നിയമനം ആണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 26 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 18 ന് മുൻപ് അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിജ്ഞാപന വിവരങ്ങൾ ചുവടെ.

പ്രായപരിധി വിവരങ്ങൾ
01/01/2020ന് 36 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്/OBC വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 51000/- രൂപ ശമ്പളം ലഭിക്കും. ആകെ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. ഒരു ദേശീയ ദിനപത്രത്തിൽ ജേർണലിസത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 18ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ തനിക്കുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.