കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവസരം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് Covid-19 വാർഡുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് യുവരാജ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 7 മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
✏️ സ്ഥാപനം : കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്
✏️ വിജ്ഞാപന നമ്പർ : ജി/2779/2020/സ.മെ.കോ.ആ.കൊല്ലം
✏️ തസ്തിക : ക്ലീനിങ് സ്റ്റാഫ്
പ്രായപരിധി
18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 450/- രൂപ വേതനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം
⬤ അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 3 മാസത്തേക്ക് കരാർ നിയമനം ആയിരിക്കും.
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള മാതൃകയിൽ തയ്യാറാക്കിയ ബയോഡാറ്റയും സർക്കാർ അംഗീകൃത രേഖയുമായി കൊല്ലം സർക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
⬤ നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം അനുസരിച്ചാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.
⬤ A - D - 7/09/2020 - 9:30 to 1:30
⬤ E - I - 7/09/2020 - 2:00 to 4:00
⬤ J - M - 8/09/2020 - 9:30 to 1:30
⬤ N - R - 8/09/2020 - 2:00 to 4:00
⬤ S - V - 9/09/2020 - 9:30 to 1:30
⬤ W - Z - 9/09/2020 - 2:00 to 4:00