Indian Forest Service (IFS) Examination 2021 - Apply Online Various Vacancies

Union Public Service Commission (UPSC) officially out of the Indian Forest Service (IFS) examination notification. Central Government Jobs looking for

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം 

UPSC IFS Recruitment 2021: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള  ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 24 വരെ  ഓൺലൈൻ വഴി  അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Union Public Service Commission (UPSC)

• ജോലി തരം : Central Govt Job

• വിജ്ഞാപന നമ്പർ : 05/2021-IFoS

• ആകെ ഒഴിവുകൾ : 110

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 04/03/2021

• അവസാന തീയതി : 24/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.upsc.gov.in/

UPSC IFS Recruitment 2021 Vacancy Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് നിലവിൽ ആകെ 110 ഒഴിവുകളിലേക്ക് ആണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

UPSC IFS Recruitment 2021 Age Limit Details

21 വയസ് മുതൽ 32 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 2000 ആഗസ്റ്റ് ഒന്നിനും 1989 ആഗസ്റ്റ് രണ്ടിനും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. ഒബിസി വിഭാഗക്കാർക്ക് 35 വയസ്സ് വരെയും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 37 വയസ്സുവരെയും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

UPSC IFS Recruitment 2021 Educational Qualifications

അനിമൽ ഹസ്ബൻഡറി & വെറ്റിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിക്സ് & സുവോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി വിഭാഗത്തിൽ ഡിഗ്രി.

UPSC IFS Recruitment 2021 Salary Details

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കുന്നതാണ്.

Application Fees

› ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

› വനിതകൾ/എസ്സി/എസ്‌ടി/PwBD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

Selection Procedure

› പ്രിലിമിനറി പ്രാഥമിക പരീക്ഷ

› പ്രധാന പരീക്ഷ

› അഭിമുഖം 

How to Apply UPSC IFS Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 24 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.

⬤ തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക.

⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക. (അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുകയില്ല)

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs