കേരള നിയമസഭ സെക്രട്ടറിയേറ്റ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള MLA ഹോസ്റ്റലുകലുകളിലേക്ക് അമേനിറ്റീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 22 സെപ്റ്റംബർ 29 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• വകുപ്പ്: Legislature Secretariat
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 02
• കാറ്റഗറി നമ്പർ: 313/2021
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 16.08.2021
• അവസാന തീയതി: 22.09.2021 29.09.2022
Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് നിയമസഭ സെക്രട്ടറിയേറ്റ് അമേനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് ഒഴിവുകളും. റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്നത് മുതൽ ഒരു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷം ആയിരിക്കും.
Age Limit Details
• 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം
• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
- എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
- മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം
Salary Details
അമേനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെ ടുകയാണെങ്കിൽ മാസം 17,500 രൂപ മുതൽ 39,500 രൂപ വരെയായിരിക്കും മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ കേരള സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply?
• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 313/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• 2021 സെപ്റ്റംബർ 22 സെപ്റ്റംബർ 29വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം