CSEB Recruitment 2021: കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലേക്ക് ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ 14 ജില്ലകളിലേയും സഹകരണ ബാങ്കുകളിൽ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഡിസംബർ 29 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Job Details
• ബോർഡ് : Kerala State Co-Operative Service Examination Board
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 319
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 30.11.2021
• അവസാന തീയതി : 29.12.2021
• ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org
CSEB Recruitment 2021 Vacancy Details
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി വിവിധ തസ്തികകളിലേക്ക് 319 ഒഴിവുകളാണ് ഉള്ളത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
• അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്: 06
• ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 300
• സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 03
• സിസ്റ്റം സൂപ്പർവൈസർ: 01
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 07
• ടൈപ്പിസ്റ്റ്: 02
CSEB Recruitment 2021 Category Number
• അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്: 10/2021
• ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 11/2021
• സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 12/2021
• സിസ്റ്റം സൂപ്പർവൈസർ: 13/2021
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 14/2021
• ടൈപ്പിസ്റ്റ്: 15/2021
CSEB Recruitment 2021 Age Limit Details
- 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.
- പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. അതായത് 45 വയസ്സ് വരെയാണ് പ്രായപരിധി.
- കൂടാതെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തികൾക്ക് അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.
- മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും, വിമുക്തഭടൻ മാർക്കും 3 വർഷത്തെ ഇളവ് ലഭിക്കും. അതായത് 43 വയസ്സ് വരെ.
- വികലാംഗർക്ക് 10 വർഷത്തെ ഇളവും, വിധവകൾക്ക് 5 വർഷത്തെ ഇളവും ലഭിക്കുന്നതാണ്.
CSEB Recruitment 2021 Educational Qualifications
1.അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്
› എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം.
› അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.
2. ജൂനിയർ ക്ലാർക്ക്/ കാഷ്യർ
› എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത ആയിരിക്കും.
› കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (JDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
› കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
› ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
› 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്
4. സിസ്റ്റം സൂപ്പർവൈസർ
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
› PGDCA
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
› കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
› ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം.
5. ടൈപ്പിസ്റ്റ്
› എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത
› KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ)
CSEB Recruitment 2021 Salary Details
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
• അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്: 28,000-66,470/-
• ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 18,300-46,830/-
• സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 26,580-51,550/-
• സിസ്റ്റം സൂപ്പർവൈസർ: 14,900-51,550/-
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 18,300-46,830/-
• ടൈപ്പിസ്റ്റ്: 17,360-44,650/-
CSEB Recruitment 2021 Selection Procedure
കേരള സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ആയിരിക്കും തിരഞ്ഞെടുപ്പ്.
CSEB Recruitment 2021 Application Fees
- പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
- പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ മതി.
- അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.
- കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
How to Apply CSEB Recruitment 2021?
› നിശ്ചിത യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. പൂർണമായും പൂരിപ്പിക്കുക.
› അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.
› കാറ്റഗറി നമ്പർ ഉള്ളടക്കം ചെയ്തിരിക്കണം.
› അപേക്ഷകൾ ലഭിക്കേണ്ട വിലാസം
സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695 001
› ഓരോ തസ്തികയിലേക്കുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ അയക്കേണ്ടതാണ്.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |