Department of Dairy Development Recruitment 2022: Apply Online Various Vacancies

Dairy development department applications are invited from data entry operator, system administrator, research associate vacancies. Interested and el

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 14 നു മുൻപ് ഇമെയിൽ വഴിയോ തപാൽ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.

Job Details

  • ബോർഡ്: ക്ഷീരവികസന വകുപ്പ്
  • ജോലി തരം: Kerala Jobs
  • നിയമനം: താൽക്കാലികം 
  • ജോലിസ്ഥലം: തിരുവനന്തപുരം
  • ശമ്പളം: 36,000/-
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 28
  • അവസാന തീയതി: 2022 ഫെബ്രുവരി 14

Vacancy Details

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്നു കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകളുള്ള തസ്തികകൾ താഴെ നൽകുന്നു.
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
  • റിസർച്ച് അസോസിയേറ്റ്സ്

Salary Details

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 21,175/-
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 36,000/-
  • റിസർച്ച് അസോസിയേറ്റ്സ്: 36,000/-

Educational Qualifications

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക്

റിസർച്ച് അസോസിയേറ്റ്

ഗ്രാജുവേറ്റ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/ സ്റ്റാറ്റിക്സ്
ശ്രദ്ധിക്കുക: എല്ലാ തസ്തികകളിലും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്

Selection Procedure

അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ തിരഞ്ഞെടുത്ത് നേരിട്ട് ഇന്റർവ്യൂ വഴിയായിരിക്കും നിയമനം.

How to Apply?

› യോഗ്യരായ അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ അടങ്ങിയ ബയോഡാറ്റ സഹിതം താഴെ നൽകിയ വിലാസത്തിലോ ഇമെയിൽ വഴിയോ അപേക്ഷകൾ ലഭ്യമാക്കണം.
› അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ,  തിരുവനന്തപുരം - 695 004 അല്ലെങ്കിൽ ഇമെയിൽ വഴി dir.dairy@kerala.gov.in അല്ലെങ്കിൽ cru.ddd@kerala.gov.in അപേക്ഷകൾ അയക്കുക
› അപേക്ഷകൾ 2022 ഫെബ്രുവരി 14ന് മുണ്ട് ലഭ്യമാക്കണം 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain