സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021-ൽ വിളിച്ച ഫേസ്-9 പരീക്ഷക്കുള്ള ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ആദ്യ ഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡാണ് ഇപ്പോൾ വന്നിരിക്കുന്നത്. പരീക്ഷയ്ക്ക് പോകുന്ന സമയത്ത് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാർഡ്, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശം വെക്കേണ്ടതാണ്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021 സെപ്റ്റംബർ ഇരുപത്തിനാലാം തീയതി പുറത്തിറക്കിയ വിജ്ഞാപനമായിരുന്നു SSC Phase-IX. വിവിധ തസ്തികകളിലായി ഏകദേശം 3261 ഒഴിവുകളിലേക്ക് ആയിരുന്നു അന്ന് വിജ്ഞാപനം വന്നിരുന്നത്. 2021 ഒക്ടോബർ 25 വരെ അപേക്ഷിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു. അന്ന് അപേക്ഷിച്ച വർക്കുള്ള പരീക്ഷാ തീയതിയും ഹാൾടിക്കറ്റുമാണ് ഇപ്പോൾ SSC പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ ഒഴിവുകളുള്ള തസ്തികകൾ
- ഓഫീസ് അറ്റൻഡർ
- കാന്റീൻ അറ്റൻഡന്റ്
- ഫീൽഡ് അറ്റൻഡന്റ്
- ലബോറട്ടറി അസിസ്റ്റന്റ്
- പേഴ്സണൽ അസിസ്റ്റന്റ്
- ഫീൽഡ് മാൻ
- ടെക്സ്റ്റൈൽ ഡിസൈനർ
- സയന്റിഫിക് അസിസ്റ്റന്റ്
- ടെക്നിക്കൽ അസിസ്റ്റന്റ്
- ജൂനിയർ എൻജിനീയർ
- ഫാം അസിസ്റ്റന്റ്
- ഡെപ്യൂട്ടി റേഞ്ചർ
- ഡ്രാഫ്റ്റ് മാൻ
- ക്ലീനർ
- ടെക്നിക്കൽ ഓപ്പറേറ്റർ
- ലബോറട്ടറി അറ്റൻഡന്റ്
- അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ
- സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്റ് മാൻ)
- വർക്ക് ഷോപ്പ് അറ്റൻഡന്റ്
- ഇൻസ്പെക്ടർ (കമ്പ്യൂട്ടർ)
- ASI (റേഡിയോ ടെക്നീഷ്യൻ)
- ഹെഡ് കോൺസ്റ്റബിൾ (ടെലിഫോൺ എക്സ്ചേഞ്ച് ഓപ്പറേറ്റർ)
- ടെക്സ്റ്റൈൽ ഡിസൈനർ
- മെഡിക്കൽ അറ്റൻഡന്റ്
- ലേഡി മെഡിക്കൽ അറ്റൻഡന്റ്
- ലബോറട്ടറി അസിസ്റ്റന്റ്
- എക്സ്-റേ ടെക്നീഷ്യൻ
- ജൂനിയർ കമ്പുട്ടർ
- ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II
- അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
- ടെക്നിക്കൽ ഓഫീസർ
- കോൺവെർസേഷൻ അസിസ്റ്റന്റ്
- സ്റ്റോക്ക് മാൻ
- അക്കൗണ്ടന്റ്
- ഒക്കുപ്പേഷണൽ തെറാപ്പിസ്റ്
- സയന്റിഫിക് അസിസ്റ്റന്റ്
- ലേഡി ഹെൽത്ത് വിസിസ്റ്റർ
- ഫാർമസിസ്റ്റ്
- മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്
- നഴ്സിംഗ് ഓഫീസർ
- ലേഡി മെഡിക്കൽ അറ്റൻഡന്റ്
- ലാസ്കർ
- റേഡിയോഗ്രാഫർ
എങ്ങനെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
› ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
› താഴേക്ക് സ്ക്രോൾ ചെയ്യുക
› നിങ്ങൾ പത്താം ക്ലാസ് യോഗ്യതയിൽ ആണ് അപേക്ഷ നൽകിയതെങ്കിൽ Matriculation Level എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക (രണ്ടാമത്തേത്)
› നിങ്ങൾ ഡിഗ്രി യോഗ്യതയിൽ ആണ് അപേക്ഷ നൽകിയതെങ്കിൽ Graduate Level എന്നുള്ളത് സെലക്ട് ചെയ്യുക
› നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
› അഥവാ നിങ്ങൾ രജിസ്ട്രേഷൻ നമ്പർ മറന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര്, നിങ്ങളുടെ അച്ഛന്റെ പേര്, നിങ്ങളുടെ ജനന തീയതി എന്നിവ നൽകി രജിസ്ട്രേഷൻ നമ്പർ കണ്ടെത്താം.