Public Relations Department Recruitment 2022: Apply Online for Latest Team Leader, Computer Assistant and Other Vacancies

പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാറടിസ്ഥാനത്തിൽ ആറു മാസത്തെ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2022 ഫെബ്രുവരി 28-ന് മുൻപ് സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിദ്യാഭ്യാസയോഗ്യത, അഭിലഷണീയ യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Public Relations Department 
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: ഇ1/80/2021-ഐ&പി ആർഡി 
  • നിയമനം: താൽക്കാലികം 
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 11
  • അവസാന തീയതി: 2022 ഫെബ്രുവരി 28

Vacancy Details

വിവര പൊതുജന സമ്പർക്ക വകുപ്പ് അതായത് പബ്ലിക് റിലേഷൻ വകുപ്പ് മുഖേന വിവിധ തസ്തികകളിലേക്ക് ആണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. നിലവിൽ ഒഴിവുകൾ ഉള്ള തസ്തികകൾ താഴെ നൽകുന്നു.
  • ടീം ലീഡർ
  • കണ്ടന്റ് മാനേജർ
  • സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ
  • സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ
  • കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്
  • ഡെലിവറി മാനേജർ
  • റിസർച്ച് ഫെലോ
  • കണ്ടന്റ് ഡെവലപ്പർ 
  • കണ്ടന്റ് അഗ്രഗേറ്റർ
  • കമ്പ്യൂട്ടർ അസിസ്റ്റന്റ്
  • ഡാറ്റ റിപ്പോസിറ്ററി മാനേജർ 

Age Limit Details

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പരമാവധി 50 വയസ്സാണ് പ്രായപരിധി. അപേക്ഷകന് 2022 ഫെബ്രുവരി 11ന് 50 വയസ്സ് കവിയാൻ പാടില്ല.

Educational Qualifications

1. ടീം ലീഡർ

  • ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിടെക് ബിരുദം
  • പ്രവൃത്തിപരിചയം: ഐടി, മാധ്യമ മേഖലകളിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
  • സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്

2. കണ്ടന്റ് മാനേജർ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജേർണലിസത്തിൽ പി ജി ഡിപ്ലോമ
  • പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
  • സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്

3. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം
  • പ്രവൃത്തിപരിചയം: ഐടി മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
  • സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്

4. സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
  • പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
  • സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
  • വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും

5. കണ്ടന്റ്  സ്റ്റാറ്റജിസ്റ്റ്

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
  • പ്രവൃത്തിപരിചയം: ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ആയിരിക്കണം.
  •  സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്

6. ഡെലിവറി മാനേജർ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
  • പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 3 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
  • സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്

7. റിസർച്ച് ഫെലോ

  •  അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം
  •  സോഷ്യൽ/ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷണ പരിചയം

8. കണ്ടന്റ് ഡെവലപ്പർ

  •  അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തരബിരുദം
  •  പ്രവൃത്തി പരിചയം: മീഡിയ/ ഫിലിം സ്റ്റഡീസിൽ ഗവേഷണ പരിചയം

9. കണ്ടന്റ് അഗ്രഗേറ്റർ

  •  അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം
  •  വെബ് ആൻഡ് ന്യൂ മീഡിയ മേഖലയിൽ ഗവേഷണ പരിചയം

10. ഡാറ്റാ റിപ്പോസിറ്ററി മാനേജർ 

  •  അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
  •  പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റാ എൻട്രി/ ആർകൈവിംഗ് എന്നിവയിൽ 3 വർഷത്തെ പരിചയം

11. കമ്പ്യൂട്ടർ അസിസ്റ്റന്റ്

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
  • പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റാ എൻട്രി എന്നിവയിൽ 2 വർഷത്തെ പരിചയം

Selection Procedure

  • എഴുത്ത് പരീക്ഷ
  • ഇന്റർവ്യൂ

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.career.cdit.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത ഡിഗ്രി/പിജി/ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
  • നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
  • ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. വിവ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
  • ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
  • പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് പകരം നിയമന ഉത്തരവ്, സാലറി സ്ലിപ്പ്, പേ സ്ലിപ്പ് തുടങ്ങിയ രേഖകൾ പരിഗണിക്കില്ല
  • കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം  

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs