ആലപ്പുഴയിലെ സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 23 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്. പൂർണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തികകളും വിശദാംശങ്ങളും താഴെ നൽകുന്നു.
Job Details
- ബോർഡ്: വനിതാ ശിശു വികസന വകുപ്പ്
- ജോലി തരം: Kerala Jobs
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 07
- ജോലിസ്ഥലം: ആലപ്പുഴ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 15
- അവസാന തീയതി: 2022 ഫെബ്രുവരി 23
Vacancy Details
› സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ): 01
› കേസ് വർക്കർ: 02
› സൈക്കോ സോഷ്യൽ കൗൺസിലർ: 01
› ഐടി സ്റ്റാഫ്: 01
› സെക്യൂരിറ്റി: 01
› മൾട്ടി പർപ്പസ് ഹെൽപ്പർ: 01
Age Limit Details
› സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ): 25-45
› കേസ് വർക്കർ: 25-45
› സൈക്കോ സോഷ്യൽ കൗൺസിലർ: 25-45
› ഐടി സ്റ്റാഫ്: 25-45
› സെക്യൂരിറ്റി: 35-50
› മൾട്ടി പർപ്പസ് ഹെൽപ്പർ: 35-50
Educational Qualifications
1. സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ)
° സൈക്കോളജി/ സോഷ്യോളജി / സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം.
° സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ/ അർദ്ധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് വർഷത്തെ പരിചയം
2. കേസ് വർക്കർ
° സൈക്കോളജി/ സോഷ്യോളജി / സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം.
° സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ/ അർദ്ധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 3 വർഷത്തെ പരിചയം
3. സൈക്കോ സോഷ്യൽ കൗൺസിലർ
° സൈക്കോളജി/ സോഷ്യോളജി / സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം.
° സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ/ അർദ്ധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 3 വർഷത്തെ പരിചയം
4. ഐടി സ്റ്റാഫ്
° ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
° പ്രാദേശിക ഭാഷയിൽ ടൈപ്പിംഗ് പരിജ്ഞാനം
° സർക്കാർ/ അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഡാറ്റാ മാനേജ്മെന്റ്, ഡെസ്ക്ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിങ്, വീഡിയോ കോൺഫറൻസിങ് എന്നീ മേഖലകളിൽ 3 വർഷത്തെ പരിചയം
5. സെക്യൂരിറ്റി
° എഴുത്തും വായനയും അറിഞ്ഞിരിക്കണം
° രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം
° വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് ജോലിസമയം
6. മൾട്ടി പർപ്പസ് ഹെൽപ്പർ
° എഴുത്തും വായനയും അറിഞ്ഞിരിക്കണം
° ഹോസ്റ്റൽ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ നിലകളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
Salary Details
- സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ): പ്രതിമാസം 22,000/-
- കേസ് വർക്കർ: പ്രതിമാസം 15,000/-
- സൈക്കോ സോഷ്യൽ കൗൺസിലർ: പ്രതിമാസം 15,000/-
- ഐടി സ്റ്റാഫ്: പ്രതിമാസം 12,000/-
- സെക്യൂരിറ്റി: പ്രതിമാസം 8000/-
- മൾട്ടി പർപ്പസ് ഹെൽപ്പർ: പ്രതിമാസം 8000/-
How to Apply?
› താല്പര്യമുള്ള അപേക്ഷകൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
› അപേക്ഷാഫോറം ലഭിക്കുന്നതിന് വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടണം
› അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉൾപ്പെടുത്തേണ്ടതാണ്
› അപേക്ഷകൾ 2022 ഫെബ്രുവരി 23 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കണം
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0477-2960171