KELTRON Latest Recruitment 2022 - Apply Online for 42 Technical Assistant, Engineer and Other Vacancies

Keltron Recruit 2022: Kerala state electronics Development Corporation Limited (KELTRON) Invites online applications from engineer and technical assis

 കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KELTRON) നിലവിലുള്ള 42 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ 2022 മെയ് 6 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

 എന്താണ് കെൽട്രോൺ?

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്ഇഡിസി) ചരിത്രം ഇലക്‌ട്രോണിക്‌സിലെ നൂതനാശയങ്ങളുടെ ചരിത്രമാണ്. 1973-ൽ ഒരു പയനിയർ എന്ന നിലയിൽ നിന്ന്, ഇന്നത്തെ ഒരു ട്രെൻഡ് സെറ്ററിന്റെ റോൾ വരെ, കേരളത്തിലെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ വികസനത്തിന് കെൽട്രോൺ ഉത്തേജകമാണ്. കെൽട്രോൺ നിരവധി ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തന്ത്രപ്രധാന മേഖലയിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിർമ്മാണത്തിനായി നേരിട്ടോ അല്ലാതെയോ 5,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തുകയും ചെയ്തു.

Job Details

  • സ്ഥാപനം: KELTRON 
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: നേരിട്ടുള്ള നിയമനം 
  • പരസ്യ നമ്പർ: KSEDC/402/22/C
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 42
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 28 
  • അവസാന തീയതി: 2022 മെയ് 6

Vacancy Details

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 42 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • Sr. എഞ്ചിനീയർ: 02
  • എഞ്ചിനീയർ: 13
  • ടെക്നിക്കൽ അസിസ്റ്റന്റ്: 27

Age Limit Details

  • Sr. എഞ്ചിനീയർ: 36 വയസ്സ് വരെ
  • എഞ്ചിനീയർ: 36 വയസ്സ് വരെ
  • ടെക്നിക്കൽ അസിസ്റ്റന്റ്: 36 വയസ്സ് വരെ

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി, കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

1. Sr. എഞ്ചിനീയർ

60% മാർക്കോടെ ബിടെക് അല്ലെങ്കിൽ ECE/EEE/AEI/CS/IT. CCNP/ CEH ലെ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

2. എഞ്ചിനീയർ

60% മാർക്കോടെ ബിടെക് അല്ലെങ്കിൽ ECE/EEE/AEI/CS/IT. CCNA സർട്ടിഫിക്കേഷൻ നിർബന്ധമാണ്. കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

3. ടെക്നിക്കൽ അസിസ്റ്റന്റ്

60 ശതമാനം മാർക്കോടെ 3 വർഷത്തെ മുഴുവൻസമയ ഡിപ്ലോമ. കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

Note: അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യതകൾ പരിശോധിക്കേണ്ടതാണ്.

Salary Details

  • Sr. എഞ്ചിനീയർ: 18,000-27,500/-
  • എഞ്ചിനീയർ: 15,500-23,500/-
  • ടെക്നിക്കൽ അസിസ്റ്റന്റ്: 12,000-13,500

Application Fees Details

  • 300 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ പോർട്ടൽ മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ലഭ്യമാണ്
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 മെയ് 6 വരെ സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain