മിൽമ വിവിധ തസ്തികകളിലേക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ, ജൂനിയർ സിസ്റ്റം ഓഫീസർ, അസിസ്റ്റന്റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് ഇന്റർവ്യൂ.
കേരളത്തിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഒഴിവുകൾ വരുന്നത്. ഓരോ തസ്തികയും ഇന്റർവ്യൂ തീയതിയും, യോഗ്യതകളും, ശമ്പള വിവരവും താഴെ നൽകുന്നു.
1. അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ
› ഇന്റർവ്യൂ: 2022 ഏപ്രിൽ 27 ന്, രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ
› ഒഴിവുകൾ: കൊല്ലം (01)
› ശമ്പളം: 35,000/-
› യോഗ്യത: വെറ്റിനറി സയൻസിൽ ഡിഗ്രി, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം
2. ജൂനിയർ സിസ്റ്റംസ് ഓഫീസർ
› ഇന്റർവ്യൂ: 2022 ഏപ്രിൽ 27 ന്, ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ
› ഒഴിവുകൾ: തിരുവനന്തപുരം (01)
› ശമ്പളം: 35,000/-
› യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി ടെക് ഡിഗ്രി അല്ലെങ്കിൽ എംസിഎ. കമ്പ്യൂട്ടർ സിസ്റ്റം അഡ്മിനിസ്ട്രേഷൻ/ മെയിന്റനൻസ്/ പ്രോഗ്രാമിങ്/ നെറ്റ്‌വർക്കിംഗ്/ സിസ്റ്റം സെക്യൂരിറ്റി തുടങ്ങിയ ഏതെങ്കിലും മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.
3. അസിസ്റ്റന്റ് ഡയറി ഓഫീസർ
› ഇന്റർവ്യൂ: 2022 ഏപ്രിൽ 28ന്, രാവിലെ 10:30 മുതൽ 12:30 വരെ
› ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (03)
› ശമ്പളം: 35,000/-
› വിദ്യാഭ്യാസ യോഗ്യത: ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക് ഡിഗ്രി. 2 വർഷത്തെ പ്രവൃത്തിപരിചയം
4. അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
› ഇന്റർവ്യൂ: 2022 ഏപ്രിൽ 28ന്, രാവിലെ 10:30 മുതൽ 12:30 വരെ
› ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (03)
› ശമ്പളം: 35,000/-
› വിദ്യാഭ്യാസ യോഗ്യത: ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക് ഡിഗ്രി. അല്ലെങ്കിൽ അഗ്രികൾച്ചർ/ വെറ്റിനറി എന്നിവയിൽ MSC. 2 വർഷത്തെ പ്രവൃത്തിപരിചയം
Age Limit Details
40 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. 2022 ജനുവരി 1 അനുസരിച്ച് പ്രായപരിധി കണക്കാക്കും.
പട്ടികജാതി-പട്ടികവർഗ/ ഒബിസി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
How to Apply?
➤ യോഗ്യതയുള്ളവരും താല്പര്യമുള്ള വരുമായ ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
➤ മുകളിൽ നൽകിയിരിക്കുന്ന പൂർണമായ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അഭിമുഖത്തിന് ഹാജരായാൽ മതി.
➤ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്: ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം - 695 004
➤ അഭിമുഖത്തിന് വരുമ്പോൾ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്.
➤ കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ കയ്യിൽ കരുതുക
➤ അഭിമുഖം പൂർണമായും കോവിഡ്-19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |