Agneepath Scheme - Who are Eligible? What is Agneepath? What is Salary Package of Agneepath?

ഇന്ത്യൻ സൈന്യത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്ത

എന്താണ് അഗ്നിപഥ് പദ്ധതി?

ഇന്ത്യൻ സൈന്യത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. കരസേന, വ്യോമസേന, നാവികസേന  എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഇത്. ഇതിന്റെ ഭാഗമായി ഈ അടുത്ത ദിവസങ്ങളിൽ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത മാസങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടത്തുകയും ചെയ്യും. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യയിലുടനീളം വൻ പ്രതിഷേധമാണ് ആളിക്കത്തുന്നത്.

 നേരത്തെ ഇന്ത്യൻ ആർമി ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നടക്കം നിരവധി ഉദ്യോഗാർത്ഥികൾ കഠിന പ്രയത്നം കൊണ്ട് റാലി പാസാക്കുകയും പരീക്ഷയ്ക്കുള്ള പഠനം ആരംഭിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷം ഉദ്യോഗാർത്ഥികൾ കാത്തിരുന്നിട്ടും പരീക്ഷ നടന്നില്ല. എന്നാൽ പെട്ടെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഇനി എല്ലാ റിക്രൂട്ട്മെന്റ്കളും അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയിൽ മുഴുവൻ പ്രതിഷേധം ആരംഭിച്ചത്.

അപേക്ഷിക്കാനുള്ള പ്രായപരിധി എത്രയാണ്?

17½ വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിലൂടെ സൈന്യത്തിൽ ചേരാവുന്നതാണ്. നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും ഉദ്യോഗാർത്ഥികൾക്ക് നൽകുക. ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെ കണക്കിലെടുത്ത് ഇപ്പോൾ പ്രായപരിധി 23 വയസ്സ് വരെ ഉയർത്തിയിട്ടുണ്ട്.

അഗ്നിപഥ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ടാൽ എത്ര രൂപ ശമ്പളം ലഭിക്കും?

അഗ്നിപഥ് പദ്ധതിപ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. അഗ്നിവീർ സൈനികർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം നൽകും. പദ്ധതിയുടെ അവസാനം ആകുമ്പോഴേക്കും 40,000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് 30%  സേവാനിധി പ്രോഗ്രാമിലേക്ക് മാറ്റിവെക്കും. ഇത് മുഖേന നാല് വർഷം കഴിഞ്ഞ് ജോലിയിൽ നിന്ന് ഒഴിവാകുമ്പോൾ പതിനൊന്നര ലക്ഷം രൂപ ഒരാൾക്ക് ലഭിക്കും.

അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത?

പത്താംക്ലാസ് പാസായവർക്കും പന്ത്രണ്ടാം ക്ലാസ് പാസായവർക്കും അഗ്നിപഥ് പദ്ധതിയുടെ സേനയിൽ ചേരാവുന്നതാണ്.

 നാല് വർഷം കഴിയുമ്പോൾ പത്താം ക്ലാസ് പാസായവർക്ക് പ്ലസ് ടു സർട്ടിഫിക്കറ്റും പ്ലസ് ടു പാസായ വർക്ക് ബിരുദ സർട്ടിഫിക്കറ്റും ലഭിക്കും. സേവനത്തിനിടെ മരണപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിക്കും.

അഗ്നിപഥ് നേട്ടമെന്ത്?

 ഇപ്പോഴത്തെ ഇന്ത്യൻ സേനയുടെ ശരാശരി പ്രായം എന്നുപറയുന്നത് 32 വയസ്സാണ്. അഗ്നിപഥ് പദ്ധതിയിലൂടെ നിയമനങ്ങൾ നടത്തുമ്പോൾ സൈന്യത്തിന്റെ ശരാശരി പ്രായം 26 വയസ്സായി കുറയും. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ശക്തി കൂടുതൽ വർധിപ്പിക്കുമെന്നാണ് അനുമാനിക്കുന്നത്. ഈ വർഷം ഏകദേശം 46,000 അഗ്നിവീരന്മാരെ നിയമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

 മറ്റൊരു നേട്ടം എന്ന് പറയുന്നത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റമുണ്ടാക്കാൻ അഗ്നിപഥ് പദ്ധതിയിലൂടെ സാധിക്കും. നിലവിൽ കേന്ദ്ര ബജറ്റ് 30 ശതമാനവും നീക്കിവെക്കുന്നത് പ്രതിരോധ മേഖലയ്ക്കാണ്. ഇതിൽ വലിയൊരു ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നത്. അഗ്നിപഥ് വഴി നിയമനങ്ങൾ നടത്തുമ്പോൾ പെൻഷൻ പോലുള്ള ബാധ്യതകൾ സർക്കാറിന് ഒഴിവാകും.

 നാലുവർഷം കഴിഞ്ഞു ജോലിയിൽ നിന്ന് പിരിഞ്ഞു പോകുന്നവർക്ക് ലഭിക്കുന്ന തുക കൊണ്ട് സ്വന്തമായി സംരംഭങ്ങളും മറ്റും തുടങ്ങാമെന്ന് കേന്ദ്രം ലക്ഷ്യമിടുന്ന മറ്റൊരു കാര്യമാണ്. കൂടാതെ അഗ്നി വീരന്മാർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ മുൻഗണന നൽകും.

അഗ്നിപഥ് കോട്ടമെന്ത്?

ഏകദേശം ആറു ലക്ഷം ഉദ്യോഗാർത്ഥികൾ ആണ് കായിക വൈദ്യപരിശോധനകൾ കഴിഞ്ഞു സേനയിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അഗ്നിപഥ് പദ്ധതിയിലൂടെ നിയമനങ്ങൾ നടത്തുമ്പോൾ ഈ ആറ് ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ നടക്കില്ല. അതോടെ ഇവരുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. ഇതാണ് രാജ്യത്തെ പ്രതിഷേധം ശക്തമാകാൻ ഉള്ള പ്രധാന കാരണം.

 4 വർഷം കഴിഞ്ഞ് 75 ശതമാനം പേരും തൊഴിലില്ലാതെ പുറത്തേക്ക് പോകുമ്പോൾ ഇവരുടെ ഭാവി എന്തായിരിക്കും എന്നതാണ് വലിയൊരു ചോദ്യ ചിഹ്നമായി കേന്ദ്രത്തിന് മുന്നിൽ ഉള്ളത്. നാലുവർഷം കഴിയുമ്പോൾ ലഭിക്കുന്ന തുക കൊണ്ട് സംരംഭങ്ങളും മറ്റും തുടങ്ങാമെന്നാണ് ഇതിനെതിരെ കേന്ദ്രം പറയുന്നത്.

അഗ്നിപഥ് റിക്രൂട്ട്മെന്റ് എപ്പോൾ?

ഈ മാസം തന്നെ അഗ്നിപഥ് റിക്രൂട്ട്മെന്റ് നടത്തും. കരസേന യിലേക്കുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്ന സമയത്ത് അതിന്റെ മലയാള പരിഭാഷ dailyjob വഴി പ്രസിദ്ധീകരിക്കുന്നതാണ്.

അറിയിപ്പ്: മുകളിൽ നൽകിയിരിക്കുന്ന ലേഖനത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ഇമെയിൽ: dailyjobedu@gmail.com 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain