ഇന്ത്യൻ ആർമിയുടെ അഗ്നിവീർ മുഖേനയുള്ള റിക്രൂട്ട്മെന്റ് റാലിയുടെ കേരളത്തിൽ നടക്കാൻ പോകുന്ന റാലിയുടെ വിജ്ഞാപനം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ കാലിക്കറ്റ്, തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് കീഴിലാണ് റിക്രൂട്ട്മെന്റ് റാലി നടത്തപ്പെടുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
Also Read: Agneepath Recruitment Notification Out - Apply Online for Agniveer General Duty..
കാലിക്കറ്റ് എ.ആർ.ഒ
കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നീ ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിക്രൂട്ട്മെന്റ് റാലി കാലിക്കറ്റിൽ വെച്ച് നടക്കും.
തിരുവനന്തപുരം എ.ആർ.ഒ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന റിക്രൂട്ടിംഗ് റാലിയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി അപ്ഡേഷൻ വരുമ്പോൾ അറിയിക്കുന്നതാണ്.