Kerala Fisheries Department Latest Recruitment Notification Out - Apply Online for MTS, State Program Manager and Other Vacancies

Fisheries Department-Kerala Recruitment 2022- applications are invited to the following Posts for the state program unit (SPU) under PMMSY Scheme in d

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാനമന്ത്രി മത്സ്യസമ്പതാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിലേക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റേറ്റ് ഡാറ്റാ കം  MIS മാനേജർ തസ്തികകളിൽ ഒഴിവുകളുണ്ട്. നിശ്ചിത ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയും ജോലിചെയ്യാനുള്ള താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 10 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

  ഒരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകളും, അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയും, പ്രായപരിധിയും, തിരഞ്ഞെടുക്കപ്പെട്ട ലഭിക്കുന്ന ശമ്പളവും, എങ്ങനെ അപേക്ഷിക്കാമെന്നും താഴെ ചേർക്കുന്നു.

Vacancy Details

കേരള ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിലേക്ക് വിവിധ തസ്തികകളിലായി മൂന്ന് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  1. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ: 01
  2. സ്റ്റേറ്റ് ഡേറ്റാ കം എംഐ.എസ് മാനേജർ: 01
  3. മൾട്ടി ടാസ്കിങ് സ്റ്റാഫ്: 01

Age Limit Details

  1. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ: 45 വയസ്സ് വരെ
  2. സ്റ്റേറ്റ് ഡേറ്റാ കം എംഐ.എസ് മാനേജർ: 45 വയസ്സ് വരെ
  3. മൾട്ടി ടാസ്കിങ് സ്റ്റാഫ്: 35 വയസ്സ് വരെ

Educational Qualifications

1. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

• ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ എം.എസ്.സി സുവോളജി/ എം.എസ്.സി മറൈൻ  സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം
• ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ 7 വർഷത്തെ പ്രവൃത്തിപരിചയം

2. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)

• എസ്എസ്എൽസി

3. സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജർ

• സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തരബിരുദം/ ഫിഷറീസ് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം

• ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കുറഞ്ഞത് ഡിപ്ലോമ

• ലാർജ് - സ്കെയിൽ ഡാറ്റാ പ്രോസസ്സിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

  1. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ: 70,000/-
  2. സ്റ്റേറ്റ് ഡേറ്റാ കം എംഐ.എസ് മാനേജർ: 40,000/- രൂപ
  3. മൾട്ടി ടാസ്കിങ് സ്റ്റാഫ്: 15,000/- രൂപ

Selection Procedure

  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • വ്യക്തിഗത അഭിമുഖം

How to Apply?

› കേരള ഫിഷറീസ് വകുപ്പിലെ ഒഴിവുകളിലേക്ക് നേരിട്ടോ അല്ലെങ്കിൽ ഇമെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയുടെ പുറത്ത് താമസിക്കുന്നവർ ഞങ്ങൾ ആവശ്യപ്പെടുന്നത്. കാരണം അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ ബാക്കിയില്ല

› നേരിട്ടോ/ തപാൽ വഴിയോ ആണ് നിങ്ങൾ അപേക്ഷിക്കുന്നത് എങ്കിൽ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തിക്കുക

ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം - 695 033

› ഈ മെനു വഴിയാണ് നിങ്ങൾ അപേക്ഷിക്കുന്നത് എങ്കിൽ faircopy.dir@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക

› അപേക്ഷയോടൊപ്പം ബയോഡാറ്റ യുടെ പകർപ്പ്, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, ജാതി,... എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്.

› കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain