Udyog Mega Jobfest 2022 | ഉദ്യോഗ് മെഗാ ജോബ് ഫെയർ 2022

JCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്
1 min read

Udyog Job Fair 2022

JCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്രാലയം, NIELIT കാലിക്കറ്റ്), JDT ഇസ്ലാം ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ 2022  സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 9 മണിമുതൽ “ഉദ്യോഗ് 2022” എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. അതിനുശേഷം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തിച്ചേരുക.

Instructions

  • അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് കൊണ്ടുവരേണ്ടതാണ്
  • Udyog Job Fair 2022 രാവിലെ 9 മണി മുതൽ ആരംഭിക്കുന്നതാണ്
  • ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി മൂന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കും
  • ചില കമ്പനികളിലേക്കുള്ള ഇന്റർവ്യൂകളിൽ ക്രമാതീതമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉദ്യോഗാർത്ഥികൾ ക്ഷമാപൂർവ്വം കാത്തിരിക്കുക.
  • അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം താഴെ നൽകുന്നു  
    JDT Islam Polytechnic College, Vellimadukunnu, Kozhikode
  • അഭിമുഖത്തിന് വരുന്നവരുടെ കയ്യിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അതുപോലെതന്നെ 6 സെറ്റ് ബയോഡാറ്റയും കയ്യിൽ കരുതുക
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Register Here

You may like these posts

Post a Comment