കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള Army Ordnance Corps (AOC) മെറ്റീരിയൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
താല്പര്യമുള്ളവർക്ക് ഒക്ടോബർ 22 മുതൽ നവംബർ 11 വരെ ഓൺലൈനായി അപേക്ഷ നൽകാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. അത് മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
AOC Recruitment 2022 Vacancy Details
Army Ordnance Corps (AOC) പുറത്തിറക്കിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് മെറ്റീരിയൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 419 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ വരുന്നുണ്ട് എങ്കിലും കേരളത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തമിഴ്നാട്, തെലങ്കാന മഹാരാഷ്ട്ര തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ഒഴിവുകൾ ഉണ്ട്. ഓരോ റീജിയണുകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Region
|
State/UT
|
No of Vacancies
|
Eastern
|
Assam, Arunachal Pradesh Nagaland, Manipur
|
10
|
Western
|
Delhi, Punjab, Himachal Pradesh Haryana
|
120
|
Northern
|
Jammu & Kashmir, Ladakh
|
23
|
Southern
|
Maharashtra, Telangana, Tamil Nadu
|
32
|
South Western
|
Rajasthan, Gujrat
|
23
|
Central West
|
Madhya Pradesh, Uttar Pradesh, Uttarakhand
|
185
|
Central East
|
West Bengal, Jharkhand, Sikkim
|
26
|
AOC Recruitment 2022 Age Limit Details
മെറ്റീരിയൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് ജനറൽ വിഭാഗക്കാർക്കുള്ള പ്രായപരിധി. SC/ST വിഭാഗങ്ങൾക്ക് പരമാവധി 32 വയസ്സുവരെയുമാണ് പ്രായപരിധി.
OBC വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും, മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സ് ഇളവുകളും ലഭിക്കുന്നതാണ്.
AOC Recruitment 2022 Educational Qualification
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമ അതുമല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് മേഖലയിൽ ഡിപ്ലോമ.
How to Apply AOC Recruitment 2022?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 11 വരെ ഓൺലൈനായി Army Ordnance Corps (AOC) ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ അവസാന വരെ കാത്തു നിൽക്കാതെ ഉടനെ അപേക്ഷിക്കുക.
● അപേക്ഷകർ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
● Army Ordnance Corps (AOC) റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ Create New Account എന്നതിൽ ക്ലിക്ക് ചെയ്യുക.
● ശേഷം തുറന്ന് വരുന്ന വിൻഡോയിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക. Register Login എന്നതിൽ ക്ലിക്ക് ചെയ്യുക.
● അതിനുശേഷം User Id & പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
● തുറന്നുവരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
● ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക.