ബോബി ചെമ്മണ്ണൂർ ജ്വല്ലേഴ്സിൽ അവസരം; എസ്എസ്എൽസി മതി

Chemmanur International Jeweller's Jobs.ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് പാലക്കാട് ജില്ലയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽ

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് പാലക്കാട് ജില്ലയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി പാസായ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. താല്പര്യമുള്ളവർ നവംബർ 11 നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂ വിശദാംശങ്ങൾ ഉൾപ്പെടെ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അഭിമുഖത്തിനായി പോവുക.

1. സെയിൽസ്മാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു. ജ്വല്ലറി എക്സ്പീരിയൻസ് അഭികാമ്യം.

2. സെയിൽസ്മാൻ ട്രെയിനി

എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു. ഫ്രഷേഴ്‌സിനും അവസരം.

3. ഷോറൂം മാനേജർ

പ്ലസ് ടു അല്ലെങ്കിൽ ബിരുദം. ജ്വല്ലറി എക്സ്പീരിയൻസ് അഭികാമ്യം.

4. കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)

പ്ലസ് ടു അല്ലെങ്കിൽ ബിരുദം (ബില്ലിംഗ്)

തിരഞ്ഞെടുപ്പ് പ്രക്രിയ

താല്പര്യമുള്ളവർ നവംബർ 11ന് പാലക്കാട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. അഭിമുഖം നടക്കുന്ന സ്ഥലം: KPM Regency, Robinson Road, Palakkad. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9562956275.

അക്കൗണ്ടന്റ് ജോലി

കോഴിക്കോട്ടെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സില്‍ അക്കൗണ്ടന്റ് ഫീമെയിൽ വേക്കൻസി ഉണ്ട്. 25 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ബികോം അതുപോലെ ഒരു വർഷത്തെ പരിചയം ഉള്ളവർക്കാണ് അവസരം. താല്പര്യമുള്ളവർ hr@chemmanurinternational.com എന്ന ഇമെയിൽ വിലാസത്തിലേക്ക് resume അയക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain