KITTS Recruitment: ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) ഹെഡ് ഓഫീസിലേക്ക്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ ഫിനാൻസ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 2022 ഡിസംബർ 24 വരെ അപേക്ഷ സമർപ്പിക്കാം.

പ്രതിമാസ വേതനം

24,000 രൂപയാണ് ശമ്പളം, 30,000 രൂപയാണ് phd/ നെറ്റ് യോഗ്യതയുള്ളവർക്ക് ശമ്പളം.

യോഗ്യത

60 ശതമാനം മാർക്കോടെ എം.കോം/ എംബിഎ (ഫിനാൻസ്) ബിരുദവും, നെറ്റ് യോഗ്യതയുള്ളവർക്കും, ഒരു വർഷം യു.ജി/ പി.ജി അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിലെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പി എച്ച് ഡി യോഗ്യത അഭികാമ്യം.

അപേക്ഷിക്കേണ്ട വിധം?

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഡിസംബർ 24ന് മുൻപ് അയക്കണം. വിശദവിവരങ്ങൾ www.kittsedu.org എന്ന വെബ്സൈറ്റിൽ അറിയുവാൻ സാധിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain