ഇന്ന് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ | ഫെബ്രുവരി 1

Kerala Jobs @february 1 വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന

സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെന്റർ അഡ്മിനിസ്ട്രേറ്റർ (1), കേസ് വർക്കർ (3), സൈക്കോ സോഷ്യൽ കൗൺസിലർ (1), ഐ ടി സ്റ്റാഫ് (1), സെക്യൂരിറ്റി സ്റ്റാഫ് (2), മൾട്ടി പർപ്പസ് ഹെൽപ്പർ (3) എന്നിവയാണ് ഒഴിവുകൾ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2367100, 0480 2833676.

സർക്കാർ മെഡിക്കൽ കോളേജിൽ അവസരം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.സി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36. ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.

ഡയാലിസിസ് ടെക്‌നിഷ്യൻ ഒഴിവ്

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 3 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും, ഫോട്ടോ പതിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ആവശ്യമായ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240264.

കേസ് വർക്കർ, കൗൺസിലർ നിയമനം

പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 നും 40 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വര്‍ക്കര്‍ക്ക് വേണ്ട യോഗ്യത. കൗണ്‍സിലര്‍ക്ക് എല്‍.എല്‍.ബി/ ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും വേണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍ - ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തില്‍ ഫെബ്രുവരി 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999059, 8714291005.

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain