കേരള സർക്കാരിന്റെ ടൂറിസം വകുപ്പിൽ ഇതാ ഒരു സുവർണ്ണാവസരം വന്നിരിക്കുന്നു. ടൂറിസം ഇൻഫർമേഷൻ സെന്ററുകളിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരു വർഷത്തെ താത്കാലിക അടിസ്ഥാനത്തിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് ഓൺലൈൻ ആപ്ലിക്കേഷൻ സിസ്റ്റം ആയ SIAT വഴി ഓൺലൈനായി അപേക്ഷിക്കാം.
Vacancy Details
ഇൻഫർമേഷൻ അസിസ്റ്റന്റ്
Educational Qualifications
- ടൂറിസത്തിൽ അംഗീകൃത ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം & ടൂറിസത്തിൽ ബിരുദാനന്തര ഡിപ്ലോമ.
Salary Details
നിയമം കിട്ടുന്നവർക്ക് സ്റ്റൈപെൻഡ് ഉണ്ടാവും. പ്രതിമാസം 15,000/- രൂപ.
Age Details
ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 31-12-2022 പ്രകാരം 30 വയസ്സ് ആണ്.
How To Apply
- ഓൺലൈൻ അപേക്ഷ SIAT എന്ന പൊർട്ടൽ വഴി നൽകാം.
- രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ വഴി activate ചെയുക.
- ശേഷം അപേക്ഷയിൽ എല്ലാ വിവരങ്ങളും കൃത്യമായി നൽകുക.
- അപൂർണ്ണമായ അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കപ്പെടും.
Note:
ടൂറിസം വകുപ്പിൽ ട്രെയിനിങ് ചെയ്തവർ അപേക്ഷിക്കാൻ യോഗ്യരല്ല.
പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ സംസ്ഥാനത്തുടനീളമുള്ള ടൂറിസം വകുപ്പ് പ്രവർത്തിക്കുന്ന ഏതെങ്കിലും ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകളിലും മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗോവ, മൈസൂർ എന്നിവിടങ്ങളിലും പരിശീലനത്തിനായി ഏർപ്പെട്ടിരിക്കും.
സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ ഏർപ്പെടാൻ തയ്യാറല്ലാത്തവർ അപേക്ഷ ചെയ്യുന്നതിൽ നിന്ന് ഒഴിവാവുക.
Important Dates to Remember
Last date of online applications- 18.01.2023 (18 ജനുവരി 2023) 11:59 PM
Notification & Application Form
Content Summary: Kerala Tourism Department Assistant Trainee Vacancies 2023