പ്രോജക്ട് അസോസിയേറ്റീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO) വിവിധ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഇമെയിൽ വഴി അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെട്ടാൽ 25,000 രൂപ മുതൽ സാലറി ലഭിക്കും.
Vacancy Details
CSIR- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 5 ഒഴിവുകളാണ് ഉള്ളത്.
- പ്രോജക്ട് അസോസിയേറ്റ്-I : 04
- പ്രോജക്ട് അസോസിയേറ്റ്-II : 01
Age Limit Details
35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരമുള്ളത്. പ്രായം 2023 ഏപ്രിൽ 2 അനുസരിച്ച് കണക്കാക്കും. അതായത് 2023 ഏപ്രിൽ രണ്ടിന് 35 വയസ്സ് കവിയരുത്.
Educational Qualifications
എംഎസ്‌സി മറൈൻ മൈക്രോബയോളജി/എംഎസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി
അഥവാ
മറൈൻ ബയോളജി / ബയോളജിക്കൽ ഓഷ്യാനോഗ്രഫി / സുവോളജി / മറൈൻ സയൻസ് / ബയോളജിക്കൽ ഓഷ്യനോഗ്രഫി, ബയോഡൈവേഴ്‌സിറ്റി എന്നിവയിൽ എം.എസ്സി.
അഥവാ
കെമിക്കൽ ഓഷ്യനോഗ്രഫിയിൽ സ്പെഷ്യലൈസേഷനോടെ ഹൈഡ്രോകെമിസ്ട്രി / മറൈൻ കെമിസ്ട്രി / മറൈൻ സയൻസ് എന്നിവയിൽ എം.എസ്സി.
അഥവാ
മറൈൻ ബയോളജി / സുവോളജിയിൽ എം.എസ്‌സി, ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ ഗവേഷണ പരിചയം.
Salary Details
- പ്രോജക്ട് അസോസിയേറ്റ്-I : 25,000/-
- പ്രോജക്ട് അസോസിയേറ്റ്-II: 28,000/-
Selection Procedure
- ഷോർട്ട് ലിസ്റ്റിംഗ്
- Skype/ ഗൂഗിൾ മീറ്റ്/ Zoom
How to Apply NIO recruitment 2023?
അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ചു നോക്കുക. അതിനുശേഷം നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം താഴെ നൽകിയിരിക്കുന്ന രേഖകൾ കൂടി സ്കാൻ ചെയ്ത്ഇമെയിൽ വഴി അയക്കണം. അപേക്ഷകൾ ഏപ്രിൽ രണ്ടിന് മുൻപ് hrdg@nio.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
› സി വി അല്ലെങ്കിൽ ബയോഡാറ്റ, ഏറ്റവും പുതിയ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ
› യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
› പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
› ജാതി സർട്ടിഫിക്കറ്റ്
› എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
Links: Official Notification