പോസ്റ്റ് ഓഫീസ് GDS കേരള റിസൾട്ട് പ്രസിദ്ധീകരിച്ചു | Kerala Postal Circle GDS Result 2023

Kerala Postal Circle Gramin Dak Sevak (GDS) Result 2023. How to Check GDS Kerala Result? How to get verification complete? Kerala GDS Selected Candida

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരുന്ന കേരള പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെമ്പാടുമായി ഏകദേശം 40889 ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. കേരളത്തിൽ മാത്രം 2400ന് മുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

 ഇന്ത്യാ പോസ്റ്റ്‌ പുറത്തിറക്കിയ റിസൾട്ട് അനുസരിച്ച് കേരളത്തിൽ 2458 ഉദ്യോഗാർത്ഥികളാണ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർ വിഷമിക്കേണ്ട ആവശ്യമില്ല. ഇതിന്റെ സപ്ലിമെന്ററി ലിസ്റ്റ് ഉടൻതന്നെ വരുന്നതായിരിക്കും.

 ഇന്ത്യ പോസ്റ്റ് ജനുവരി 27ന് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഫെബ്രുവരി 16 വരെ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെയ്യേണ്ടത്

• മാർച്ച് 21ന് മുൻപ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിവിഷണൽ ഹെഡ് ഓഫീസുകളിൽ ചെന്ന് വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്.
• ഏതാണ് നിങ്ങളുടെ ഡിവിഷണൽ ഹെഡ് എന്ന് അറിയുന്നതിന് ആദ്യം താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേരിന് നേരെ Document to be verified with എന്ന കോളത്തിന് താഴെ കാണും. ആ ഓഫീസിലാണ് ഹാജരാകേണ്ടത്.
• വെരിഫിക്കേഷൻ പോകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ പകർപ്പും കയ്യിൽ കരുതുക. കൂടാതെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതുക.

India Post GDS Result 2023

  • ഡിപ്പാർട്ട്മെന്റ്: India Post
  • റിക്രൂട്ട്മെന്റ് പേര്: ഗ്രാമീൺ ഡാക് സേവക് (GDS)
  • ആകെ ഒഴിവുകൾ: 40889
  • രജിസ്ട്രേഷൻ തീയതി: ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെ
  • റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി: മാർച്ച് 11

അപേക്ഷ സമർപ്പിച്ച് മുഴുവൻ ഉദ്യോഗാർഥികളും താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരുടെ റിസൾട്ട് പരിശോധിക്കുക. കാരണം പരീക്ഷയും അഭിമുഖവും ഇല്ലാതെ പോസ്റ്റ് ഓഫീസ് ജോലി ലഭിക്കുകയാണല്ലോ! നമ്മുടെ കേരള പോസ്റ്റൽ സർക്കിളിന് കീഴിൽ വരുന്ന റിസൾട്ട് ലിങ്ക് ആണ് താഴെ നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷ നൽകിയവർ ഇന്ത്യ പോസ്റ്റ് ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് റിസൾട്ട് പരിശോധിക്കേണ്ടതാണ്.

How to Download India Post GDS Result 2023?

› താഴെ നൽകിയിരിക്കുന്ന റിസൾട്ട് (PDF) ഡൗൺലോഡ് ചെയ്യുക
› നിങ്ങൾ കമ്പ്യൂട്ടറിലാണ് ഡൗൺലോഡ് ചെയ്തു PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ "Ctrl+F" പ്രസ്സ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
› നിങ്ങൾ മൊബൈലിൽ ആണ് PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
› നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇങ്ങനെ അറിയാം.
NB: നിങ്ങൾ സെലക്ട് ആയിട്ടുണ്ടെങ്കിൽ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടാവും.

› ഈ പോസ്റ്റ് വായിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക. അതു മുഖേന അപേക്ഷിച്ചവർക്ക് അവരുടെ റിസൾട്ട് പരിശോധിക്കുകയും ചെയ്യാം.

Download India Post Kerala Postal Circle GDS Result

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain