കേരള ദേവസ്വം ബോർഡിൽ പ്യൂൺ തസ്തികയിൽ ജോലി ഒഴിവ് | KDRB Recruitment

Official KDRB Driver Cum Peon Notification Released. Interested Candidates Apply through postal only. KDRB Recruitment 2023 Eligibility, Age Limit,...

About Kerala Dewaswom Recruitment Board

 1950ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം സ്വകാര്യ ക്ഷേത്രങ്ങൾ ഒഴികെയുള്ളവയുടെ ചുമതല സംസ്ഥാന സർക്കാരിനാണ്. ഈ സർക്കാർ നിയമിക്കുന്ന ദേവസ്വം ബോർഡുകൾക്കും ഉദ്യോഗസ്ഥന്മാർക്കുമാണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിനുള്ള ചുമതല.

 തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് കീഴിലായിട്ട് ഏകദേശം 3500ന്അ ടുത്ത്  ക്ഷേത്രങ്ങളാണ് ഉള്ളത്. വിവിധ ദേവസ്വം ബോർഡുകൾക്ക് ആവശ്യമായിട്ടുള്ള ഒഴിവുകൾ നികത്തുക, സെലക്ഷൻ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റികൾ രൂപീകരിച്ച് അവക്ക് നേതൃത്വം നൽകുക. എന്നിവയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രധാനപ്പെട്ട ചുമതലകൾ.

Latest KDRB Recruitment Details

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഡ്രൈവർ കം പ്യൂൺ തസ്തികേറിക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ ഈ തസ്തികയിലേക്ക് നിയമിതനാകുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലം ലഭിക്കും. എസ്എസ്എൽസി യോഗ്യതയിൽ ജോലികൾ ആഗ്രഹിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

Eligibility

ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പത്താം ക്ലാസ് പാസായിരിക്കണം.

 മൂന്ന് വർഷമായി നിലവിലുള്ള സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം ആവശ്യമാണ്.
Age Limit
21 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം ഉള്ളത്.

Salary
ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ വേതനം ലഭിക്കുന്നതാണ്.

Instructions

1. ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല.
2. ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിങ്ങിൽ ഉള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.
3. മേൽ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദുമത വിഭാഗത്തിൽപെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം.

How to Apply KDRB Driver cum Peom Recruitment 2023?

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക. ഉദ്യോഗാർത്ഥികൾ ഡ്രൈവിംഗ് ലൈസൻസ്, എസ്എസ്എൽസി പാസായ സർട്ടിഫിക്കറ്റ്, ഡ്രൈവിങ്ങിൽ ഉള്ള പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുക.

 "ഞാൻ ഹിന്ദുമതസ്ഥനും ക്ഷേത്രാധനയിൽ വിശ്വാസിയും ആകുന്നു എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു" എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉദ്യോഗാർത്ഥികൾ ഉള്ളടക്കം ചെയ്യേണ്ടതാണ്.

 അപേക്ഷകൾ സെക്രട്ടറിയുടെ പേരിൽ " സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ്, എംജി റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Last Date: മാർച്ച്‌ 25

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain