KIIFB Driver & Inspection Engineer Recruitment 2023 | Salary 20000 - 40000

KIIFB Recruitment 2023 - Kerala Infrastructure Investment Fund Board (KIIFB) Applications are invited from Driver and Inspection Engineer vacancies

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) കേരള സർക്കാരിന് കീഴിലുള്ള ഗവേഷണ അധിഷ്ഠിത മാനേജ്മെന്റ് കൺസൾട്ടിംഗ് പരിശീലന സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (Kcmd) ഡ്രൈവർ, ഇൻസ്പെക്ഷൻ എൻജിനീയർ ഒഴിവുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു.

 കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിങ് വിഭാഗമായി കിഫ്ബി പ്രവർത്തിക്കുന്നു. കേരളത്തിലെ നിർണായകവും വലുതുമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം. കിഫ്‌ബി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

KIIFB Recruitment 2023 Job Details

  • ബോർഡ്: Kerala infrastructure investment fund board (KIIFB)
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/KIIFB/02/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 10
  • തസ്തിക:--
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 മാർച്ച് 10
  • അവസാന തീയതി: 2023 മാർച്ച് 24

Vacancy Details-KIIFB Recruitment 2023

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഡ്രൈവർ പോസ്റ്റിലേക്ക് രണ്ട് ഒഴിവും ഇൻസ്പെക്ഷൻ എൻജിനീയർ തസ്തികയിലേക്ക് എട്ട് ഒഴിവുമാണ് ഉള്ളത്.

Age Limit Details-KIIFB Recruitment 2023

കിഫ്ബി റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് ഇനി പരാമർശിക്കുന്നത്.

 ഇൻസ്പെക്ഷൻ എൻജിനീയർ പോസ്റ്റിലേക്ക് പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി. ഡ്രൈവർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 21നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Educational Qualifications-KIIFB Recruitment 2023

മലയാളത്തിലെ സാക്ഷരതയും ലൈറ്റ് മോട്ടോർ വാഹനം ഓടിക്കുന്നതിനുള്ള അംഗീകാരത്തോടെ നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജുമാണ് ഡ്രൈവർ പോസ്റ്റിലേക്കുള്ള യോഗ്യത. കൂടാതെ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.

 ഇൻസ്പെക്ഷൻ എൻജിനീയർ പോസ്റ്റിലേക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ബിടെക് സിവിൽ, കൺസ്ട്രക്ഷൻ മേഖലയിൽ അഞ്ച് വർഷത്തെ പരിചയവും ഉള്ളവർക്ക്  അപേക്ഷിക്കാം.

Salary Details-KIIFB Recruitment 2023

കിഫ്ബി റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ പോസ്റ്റിലേക്ക് സെലക്ഷൻ ലഭിക്കുകയാണെങ്കിൽ 20,000 രൂപയും ഇൻസ്പെക്ഷൻ എൻജിനീയർ തസ്തികയിലേക്ക് 40000 രൂപയുമാണ് ശമ്പളം ലഭിക്കുക.

How to Apply KIIFB Recruitment 2023?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
  • തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക 
  • യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
  • 2023 മാർച്ച് 24 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക.

Links: Notification | Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain