മിൽമയിൽ വീണ്ടും അവസരം | കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ | MILMA Recruitment 2024

Milma Recruitment 2023: തിരുവനന്തപുരം മിൽമയുടെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള മിൽമയുടെ സെയിൽസ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി TSI ഒഴിവുകളിലേക്ക

Milma Recruitment 2024

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഒരു വർഷത്തെ കാലാവധിയിലേക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ്, ഏരിയ സെയിൽസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

• ഡിപ്പാർട്ട്മെന്റ്: Kerala Co-operative milk marketing federation Limited 
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: CMD/KCMMF/05/2024
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 05
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• വിജ്ഞാപന തീയതി: 2024 മെയ് 17
• അവസാന തീയതി: 2024 മെയ് 31

Vacancy Details

കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI), ഏരിയാ സെയിൽസ് മാനേജർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 5 ഒഴിവുകളാണ് ഉള്ളത്.

 • കാസർഗോഡ്: 01
 • കണ്ണൂർ: 01
 • ഇടുക്കി: 01
 • കൊല്ലം: 01

Age Limit Details

ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) പോസ്റ്റിലേക്ക് 35 വയസ്സ് വരെയും, ഏരിയാ സെയിൽസ് മാനേജർ പോസ്റ്റിലേക്ക് 45 വയസ്സ് വരെയുമാണ് പ്രായപരിധി.

Educational ക്വാളിഫിക്കേഷൻസ്

1. ടെറിട്ടറി സെയിൽസ് ഇൻ ചാർജ്

 • സ്ഥാനാർത്ഥി എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
 • FMCG ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
 • സജീവമായ ചർച്ചകൾ, സുഗമമാക്കൽ, ന്യായവാദം എന്നിവയുള്ള ഒരു വേഗത്തിലുള്ള സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി
 • ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള വ്യക്തികൾ മാത്രം അപേക്ഷിക്കണം
 • യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
 • കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരാൻ വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം
 • ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.
2. ഏരിയ സെയിൽസ് മാനേജർ
 • വിൽപ്പനയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയമുള്ള എംബിഎ ബിരുദധാരി
 • എഫ്എംസിജി വിൽപ്പനയിലെ പരിചയം മുൻഗണന നൽകും
 • മികച്ച വിൽപ്പനയും ചർച്ച ചെയ്യാനുള്ള കഴിവും
 • മീറ്റിംഗ് സെയിൽസ് ക്വാട്ടകളുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്
 • എല്ലാ Microsoft Office ആപ്ലിക്കേഷനുകളിലും പ്രാവീണ്യം
 • മികച്ച മാനേജ്മെൻ്റ്, നേതൃത്വം, സംഘടനാ കഴിവുകൾ

Salary Details

1. ഏരിയാ സെയിൽസ് മാനേജർ

വാർഷിക ശമ്പളം 7.5 ലക്ഷം മുതൽ 8.4 ലക്ഷം വരെ. DA/ TA + ഇൻസെന്റീവ് അധികം ലഭിക്കും.

2. ടെറിട്ടറി സെയിൽസ് ഇൻ ചാർജ്

വാർഷിക ശമ്പളം 2.5 ലക്ഷം മുതൽ 3 ലക്ഷം വരെ. DA/ TA + ഇൻസെന്റീവ് അധികം ലഭിക്കും.

How to Apply?

⧫ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് kcmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

⧫ Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

⧫ ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.

⧫ ഏറ്റവും അവസാനമായി നിങ്ങളുടെ സി.വി, 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

⧫ അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.

⧫ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain