കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു. മാസം 75000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് cmd വെബ്സൈറ്റ് വഴി സൗജന്യമായി അപേക്ഷ നൽകാം. അപേക്ഷകൾ 2023 ഏപ്രിൽ 26 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
Job Details
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 05
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2023 ഏപ്രിൽ 12
• അവസാന തീയതി: 2023 ഏപ്രിൽ 26
KHRI Recruitment 2023 Vacancy Details
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ആകെ അഞ്ച് ഒഴിവുകളിലേക്കാണ് വിജ്ഞാപനം.
- കണ്ടന്റ് റൈറ്റർ ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്: 01
- ഡെപ്യൂട്ടി മാനേജർ: 01
- ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): 01
- സ്‌കിൽഡ് വർക്കേഴ്സ്: 02
KHRI Recruitment 2023Age Limit Details
- കണ്ടന്റ് റൈറ്റർ ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്: 30 വയസ്സ് വരെ
- ഡെപ്യൂട്ടി മാനേജർ: 35 വയസ്സ് വരെ
- ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): 45 വയസ്സ് വരെ
- സ്‌കിൽഡ് വർക്കേഴ്സ്: 35 വയസ്സ് വരെ
പട്ടകജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി, വനിതകൾ തുടങ്ങിയ സർക്കാർ സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കും.
KHRI Recruitment 2023 Educational Qualifications
1. കണ്ടന്റ് റൈറ്റർ ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്:
ഫസ്റ്റ് ക്ലാസ് B.E./ B. Tech (എല്ലാ ബിരുദങ്ങളും AICTE/UGC അംഗീകരിച്ച മുഴുവൻ സമയ ബിരുദങ്ങളായിരിക്കണം). സിവിൽ എഞ്ചിനീയറിംഗിൽ ബിഇ/ബി ടെക് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
2. ഡെപ്യൂട്ടി മാനേജർ
എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും മാനേജ്‌മെന്റിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും. (എല്ലാ ബിരുദങ്ങളും AICTE/UGC അംഗീകരിച്ച മുഴുവൻ സമയ ബിരുദങ്ങളായിരിക്കണം.). കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം.
3. ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്):
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ (മിനിമം) കുറഞ്ഞത് 60% അല്ലെങ്കിൽ യോഗ്യതാ പരീക്ഷയിൽ തത്തുല്യമായ CGPA. മെറ്റീരിയൽ ടെസ്റ്റിങ്ങിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
4. സ്‌കിൽഡ് വർക്കേഴ്സ്
12-ാം ക്ലാസ്. സാമ്പിളിംഗ്, സാമ്പിൾ തയ്യാറാക്കൽ, ടെസ്റ്റിംഗ് മെറ്റീരിയലുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ലബോറട്ടറി പരിശോധനകളിലും പ്രക്രിയകളിലും പ്രായോഗിക അറിവും അനുഭവവും. പരമാവധി പ്രായം: 35 മൂല്യനിർണ്ണയ ഘട്ടത്തിൽ ലബോറട്ടറി പരിശോധനകൾ പ്രദർശിപ്പിക്കണം ബിരുദധാരികളെ പരിഗണിക്കില്ല.
NB: അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യതാ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
KHRI Recruitment 2023 Salary Details
കണ്ടന്റ് റൈറ്റർ ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്: മാസം 35000
ഡെപ്യൂട്ടി മാനേജർ: മാസം 75000
ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): മാസം 40,000
സ്‌കിൽഡ് വർക്കേഴ്സ്: മാസം 20000
How to Apply KHRI Recruitment 2023?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 26ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
➢ അപേക്ഷിക്കുന്ന സമയത്ത് മുഴുവൻ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സബ്മിറ്റ് ചെയ്യണം.
➢ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
➢ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക
➢ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.